വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ച് കയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഈ പ്രണയ കഥ ഒന്ന് വായിക്കേണ്ടത് തന്നെ !

ഞാന്‍ അവളെ പ്രണയിച്ചു, അവളുടെ ശരീരത്തെ അല്ല, എന്നെ സേഹിക്കുന്ന അവളുടെ മനസിനെ !

Webdunia
വെള്ളി, 7 ജൂലൈ 2017 (14:04 IST)
ലൈംഗികത്തൊഴിലാളിയായ സുബി തന്റെ പ്രണയം സഫലമായതിന്റെ സന്തോഷത്തിലാണിപ്പോള്‍. രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റില്‍വെച്ചാണ് സാഗര്‍ സുബിയെ പരിചയപ്പെട്ടത്. ഇവരുടെ പ്രണയം തുടങ്ങുന്നതും ഇവിടെ നിന്ന് തന്നെ. പിന്നീട് അവളെ കാണാനായി മാത്രം സാഗര്‍ ജി ബി റോഡിലെ വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനായി. 
 
ഈ പ്രണയം സഫലമാകാന്‍ സുബി തന്റെ പ്രണയ കഥ മറ്റൊരു ലൈംഗികത്തൊഴിലാളിയോടു പറയുകയും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അത് പരാജയപ്പെട്ടു. പിന്നീട് സാഗര്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ സഹായത്തോടെ വേശ്യാലയത്തില്‍ നിന്നും സുബിയെ രക്ഷിക്കുകയായിരുന്നു. വനീതാ കമ്മീഷന്റെ ഹെല്‍പ്പ്ലൈനില്‍ വിളിച്ച് സാഗര്‍ കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വലിയൊരു സംഘം പൊലീസ് ഉദ്യോഗസ്ഥരും വനിതാ കമ്മീഷനിലെ കൗണ്‍സിലര്‍മാരും വേശ്യാലയം റെയ്ഡ് ചെയ്യുകയും സുബിയെ രക്ഷിക്കുകയും ചെയ്തു.
 
നേപ്പാളിലുണ്ടായ ഭൂകമ്പമാണ് സുബിയുടെ ജീവിതം മാറ്റിമറിച്ചതെന്നാണ് സാഗര്‍ പറയുന്നത്. 2015ല്‍ നടന്ന ആ ഭൂകമ്പത്തില്‍ അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഭക്ഷണം ലഭിക്കാന്‍ ജീവിക്കാന്‍ വഴിയില്ലാതെയാണ് അവള്‍ ഡല്‍ഹിയിലെത്തിയത്. അവിടെ നിന്ന് ആരോ അവളെ വേശ്യാലയത്തില്‍ വില്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ വനിതാ കമ്മീഷന്‍ സുബിയ്ക്കും സാഗറിനും വേണ്ട എല്ലാ സംരക്ഷണവും നല്‍കുമെന്ന് ഉറപ്പു നല്‍കി.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments