Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറസ് ആക്രമണം ഇന്ത്യയിലും, കം‌പ്യൂട്ടറുകള്‍ തകരാറിലായി

ചരക്കുനീക്കം നിലച്ചു

വൈറസ് ആക്രമണം ഇന്ത്യയിലും, കം‌പ്യൂട്ടറുകള്‍ തകരാറിലായി
, ബുധന്‍, 28 ജൂണ്‍ 2017 (11:05 IST)
ലോകത്തെ ഞെട്ടിച്ചു കൊണ്ട് വാനക്രൈ വൈറസ് റഷ്യയിലും യുക്രയിനിലും വ്യാപകമായിരുന്നു. ഇതിനു പിന്നാലെ  'പിയെച്ച' റാന്‍സംവെയര്‍ ഇന്ത്യയിലും വ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു.

വൈറസ് ബാധിച്ചതോടെ കംപ്യൂട്ടറുകള്‍ തകരാറിലായി. ഇതിനെ തുടര്‍ന്ന് മൂന്നു ടെര്‍മിനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടെ ചരക്കുനീക്കം നിലച്ച അവസ്ഥയിലാണ്. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാന്‍സംവെയര്‍ കൂടുതലായും ബാധിച്ചിരിക്കുന്നത്.

റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ഫാക്ടറികള്‍, സൈന്യം എന്നിവയുമായി ബന്ധപെ്പട്ട കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ പ്രോഗ്രാം ബാധിച്ചു. എന്നാല്‍, ഈ വൈറസ് ഇന്ത്യയിലേക്ക് എത്തിയിട്ടില്ലെന്നതും ആശ്വാസകരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍‌കുമാര്‍ പടിയിറങ്ങുന്നു, ലോക്നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവി; വിവാദങ്ങള്‍ തന്നെ അലട്ടുന്നില്ലെന്ന് ബെഹ്‌റ