Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവ കാര്‍ത്തികേയന്റെ ജോലിക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ശിവകാര്‍ത്തികേയനെ ചോദ്യം ചെയ്‌തേക്കും?

ശിവ കാര്‍ത്തികേയന്റെ ജോലിക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
, തിങ്കള്‍, 10 ജൂലൈ 2017 (09:57 IST)
തമിഴില്‍ ഇപ്പോള്‍ ഏറ്റവും അധികം ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. താരത്തിന്റെ ജോലിക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടന്റെ തിരുച്ചിറപള്ളിയിലെ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌തിരുന്ന അറുമുഖന്‍(52) ആണ് മരിച്ചത്.  
 
കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ അടുത്തുള്ള ക്വാറിയില്‍ നിന്നുമാണ് മ്രതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ കെകെ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 
ചെന്നൈയില്‍ ആണ് നടന്‍ താമസമെങ്കിലും ഇടക്കിടെ തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ വരാറുണ്ട്. സംഭവത്തില്‍ വീട്ടിലെ കുടുംബാംഗങ്ങളുടെയും താരത്തിന്റേയും മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ്