Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകനും നടനും കാറില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പുതിയ വെളിപ്പെടുത്തലുമായി നടി

സംവിധായകനും നടനും കാറില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; നടിയുടെ പുതിയ വെളിപ്പെടുത്തല്‍

സംവിധായകനും നടനും കാറില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പുതിയ വെളിപ്പെടുത്തലുമായി നടി
, ബുധന്‍, 16 ഓഗസ്റ്റ് 2017 (16:41 IST)
മലയാള സിനിമയില്‍ നടിയുടെ സംഭവം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. നടിയുടെ സംഭവത്തില്‍ അന്വേഷണം ദിലീപിനെതിരെ ശക്തമാകുമ്പോഴാണ് തെലുങ്കില്‍ ലഹരി മരുന്ന് വിവാദം നടക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമാ ലോകത്തെ കൂടുതല്‍ കുഴപ്പത്തിലാക്കി നടിയുടെ പുതിയ വെളിപ്പെടുത്തല്‍. സംവിധയകന്‍ ചലപതിയും കന്നഡ താരം ശ്രുജനും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് തെലുങ്ക് നടി പൊലീസില്‍ പരാതി നല്‍കി.
 
ഇരുവരും ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. കാര്‍ നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും നടി വെളിപ്പെടുത്തുന്നു. വിജയവാഡ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൂട്ടിംഗ് ഉണ്ട് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലൂവെയ്ൽ ഗെയിം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്; സൈബർ ഇടങ്ങളിൽ വിവേകവും ജാഗ്രതയും സൃഷ്ടിക്കാൻ എല്ലാവരും മുൻകൈയ്യെടുക്കണം: മുഖ്യമന്ത്രി