Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണി ലിയോണിനെ മാതൃകയാക്കണം, സെക്‍സ് ടോയ്‌സ് ഉപയോഗിക്കണം - വിദ്യാര്‍ഥിനിയോട് പ്രിന്‍‌സിപ്പാള്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍

Sunny Leone should be role model, use sex toys: B’luru principal to student

സണ്ണി ലിയോണിനെ മാതൃകയാക്കണം, സെക്‍സ് ടോയ്‌സ് ഉപയോഗിക്കണം - വിദ്യാര്‍ഥിനിയോട് പ്രിന്‍‌സിപ്പാള്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍
ബംഗലൂരു , ശനി, 4 ഫെബ്രുവരി 2017 (16:28 IST)
ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണിനെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥിനിയോട് പ്രിന്‍‌സിപ്പാള്‍. റിപ്പബ്ലിക് ദിനത്തില്‍ ബംഗളുരുവിലെ സദാശിവനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പ്രധാന അധ്യാപകന്‍ കുമാര്‍ ഠാക്കൂറാണ് പന്ത്രണ്ടാം ക്ലാസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്.

സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ ഷണ്‍മുഖമാണ് വിദ്യാര്‍ഥിനിയെ പ്രിന്‍‌സിപ്പാളിന്റെ മുറിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന സംഭാഷണത്തിനിടെ ഠാക്കൂര്‍ പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു. “ ബോയ്‌ഫ്രണ്ട് ഉണ്ടാകുന്നത് നല്ലതാണെങ്കിലും ഇടയ്‌ക്ക് സെക്‍സ് ടോയ്‌സ് ഉപയോഗിക്കണം. ഇടയ്‌ക്ക് എന്നെ വന്നു കണ്ടാല്‍ നിനക്ക് ധാര്‍മ്മിക പിന്തുണയും സാമ്പത്തിക സഹായവും നല്‍കാം. അല്ലെങ്കില്‍ ഫസ്‌റ്റ് ക്ലാസ് ലഭിക്കില്ല ” - എന്നുമാണ് ഠാക്കൂര്‍ പറഞ്ഞത്.

പ്രിന്‍‌സിപ്പാളിന്റെ പെരുമാറ്റം മോശമായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. നേരത്തെയും ഠാക്കൂറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളോട് ലൈംഗിക ചുവയുള്ള വര്‍ത്തമാനം പറയുക ഇയാളുടെ പതിവ് രീതിയാണ്. സ്‌കൂളിലെ ഒരു ജീവനക്കാരന്‍ ഡിസിപിക്ക് എഴുതിയ കത്തില്‍ ഠാക്കൂറിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ച വെളിപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് അയ്യപ്പന്‍ പിള്ള