Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിംഹത്തിന് കൈ കൊടുത്ത് സൗഹൃദം പുതുക്കാന്‍ മദ്യപിച്ചെത്തിയ യുവാവ് കൂട്ടിലേക്ക് എടുത്തുചാടി; ശേഷം സംഭവിച്ചത്- വീഡിയോ

മദ്യലഹരിയില്‍ യുവാവ് മൃഗശാലയില്‍ സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കിടങ്ങിലേക്ക് എടുത്തുചാടി.

ഹൈദരാബാദ്
ഹൈദരാബാദ് , തിങ്കള്‍, 23 മെയ് 2016 (10:21 IST)
മദ്യലഹരിയില്‍ യുവാവ് മൃഗശാലയില്‍ സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കിടങ്ങിലേക്ക് എടുത്തുചാടി. 
സിംഹത്തിന് കൈ കൊടുത്ത് സൗഹൃദം പുതുക്കാനെത്തിയതായിരുന്നു ഇയാള്‍. ഹൈദരാബാദിലെ പ്രമുഖ മൃഗശാലയായ നെഹ്‌റു പാര്‍ക്കിലാണ് സംഭവം നടന്നത്.
 
രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് എന്ന വ്യക്തിയാണ് മദ്യപിച്ച് മൃഗശാലയിലെ സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന പന്ത്രണ്ട് അടി താഴ്ചയുള്ള കിടങ്ങിലേക്ക് ചാടിയത്. അതിനു ശേഷം ഇയാള്‍ സിംഹങ്ങളുടെ അടുത്തേക്ക് നീന്തിയെത്തി. ഒരു ആണ്‍ സിംഹവും ഒരു പെണ്‍ സിംഹവും ആ സമയം കരയില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു.
 
ഇയാള്‍ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടുന്നത് കണ്ട സന്ദര്‍ശകര്‍ ഒച്ചവെക്കുകയും തുടര്‍ന്ന് ജീവനക്കാരെത്തി കല്ലുകളെറിഞ്ഞും മറ്റും സിംഹങ്ങളുടെ ശ്രദ്ധ തിരിച്ച ശേഷം ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. എല്‍&ടി മെട്രോ റെയിലിലെ ജീവനക്കാരനാണ് മുകേഷ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കൊരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ജീവിതം ഞാൻ തിരഞ്ഞെടുക്കുമോ? ജീവിക്കാൻ അവകാശമില്ലാത്തവരാണ് ഞങ്ങൾ: സ്വവർഗാനുരാഗിയായ ഒരു മകൻ അമ്മയ്ക്കെഴുതിയ കത്ത്