Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രീംകോടതി പറഞ്ഞിട്ടും റിസർവ് ബാങ്കിന് കുലുക്കമില്ല!

കോടികൾ തിരിച്ചടക്കാനുള്ളത് ആരൊക്കെ? പറയാൻ സൗകര്യമില്ലെന്ന് ആർ ബി ഐ

സുപ്രീംകോടതി പറഞ്ഞിട്ടും റിസർവ് ബാങ്കിന് കുലുക്കമില്ല!
, ബുധന്‍, 24 മെയ് 2017 (12:49 IST)
അമ്പിനും വില്ലിനും അടുക്കാതെ റിസർവ് ബാങ്ക്. പൊ​തു​മേ​ഖ​ല ബാങ്കുകളിൽ നിന്നും​ കോ​ടി​ക​ൾ വാ​യ്​​പ​യെ​ടു​ത്ത്​ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​രു​​ടെ പേ​ര്​ വെ​ളി​പ്പെ​ടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തതാണ് ആകില്ലെന്ന് ആർ ബി ഐ വ്യക്തമാക്കി.
 
2015ൽ ആണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. എ​ന്നാ​ൽ, ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടി​ലാ​ണ്​ റി​സ​ർ​വ്​ ബാ​ങ്ക്​, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​ഭാ​ഷ്​ അ​ഗ​ർ​വാ​ളി​​​ന്റെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്ക്​ മ​റു​പ​ടി ന​ൽ​കി​യ​ത്. 
 
രാ​ജ്യ​ത്തി​​​ന്റെ സാ​മ്പ​ത്തി​ക​താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്തും വ്യാ​പാ​ര ര​ഹ​സ്യ​മാ​യ​തി​നാലും വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നാണ് ആർ ബി ഐ നേരത്തെ വ്യക്തമാക്കിയിരുന്നത്. എ​ന്നാ​ൽ, റി​സ​ർ​വ്​ ബാ​ങ്കി​​​ന്റെ ഈ ​വാ​ദ​ങ്ങ​ളെ​ല്ലാം നേ​ര​ത്തെ തന്നെ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴിഞ്ഞം കരാര്‍‍: സിഎജി റിപ്പോർട്ട് അതീവ ഗൌരവതരം, കരാര്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും - മുഖ്യമന്ത്രി