Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോണിയയ്ക്ക് പരാജയഭീതി: മോഡി

സോണിയയ്ക്ക് പരാജയഭീതി: മോഡി
മോത്തിഹരി , വെള്ളി, 9 മെയ് 2014 (19:27 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പരാജയഭീതിയാണെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. കോണ്‍ഗ്രസിന്‍റെ ജാതി - വര്‍ഗീയ രാഷ്ട്രീയം അവസാനിക്കാന്‍ പോകുകയാണെന്ന തിരിച്ചറിവ് സോണിയയ്ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നും മോഡി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു.
 
രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ ബി ജെ പി ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വികസനപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണമാണ് നടത്തിയത്. ഒരിക്കല്‍ പോലും അതിനുപുറത്തുള്ള കാര്യങ്ങളിലേക്ക് ബി ജെ പി കടന്നിട്ടില്ല - മോഡി പറഞ്ഞു.
 
കേരളത്തിലെ ഷിബു ബേബി ജോണ്‍ എന്ന മന്ത്രിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതിന് അദ്ദേഹത്തോട് വിശദീകരണം ചോദിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതൊക്കെ എന്തുതരം രാഷ്ട്രീയമാണെന്ന് വ്യക്തമാക്കേണ്ടത് സോണിയയാണ് - നരേന്ദ്രമോഡി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam