സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ താന്‍ ഒപ്പം ചേരുമെന്ന് കമല്‍ഹാസന്‍

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാൽ താന്‍ ഒപ്പം ചേരുമെന്ന് ഉലകനായകന്‍

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (07:27 IST)
സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന സംശയം നിലനില്‍ക്കവേ തമിഴ്നാട് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി നന്‍ കമൽഹാസന്‍. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും ഒപ്പം ചേരുമെന്നാണ് പ്രഖ്യാപനം. 
 
രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ ഒരു സൂചന നൽകിയിട്ടില്ല. ഈയിടെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നൽകിയത്. ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ കഴിഞ്ഞ മാസം രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
 
ചലച്ചിത്രമേഖലയില്‍ തന്റെ എതിരാളിയാണെങ്കിലും നിർണായകമായ പല വിഷയങ്ങളില്‍ തങ്ങള്‍ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും കമൽ പറഞ്ഞു. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകള്‍ നൽകിയതിനു  പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഉലകനായകന്‍ രംഗത്ത് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments