Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മൌനം വെടിഞ്ഞു; ‘ഗോരഖ്പൂരിലെ കുട്ടികളുടെ മരണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തുന്നു, മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പം’

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവര്‍ക്കും ആദരം: നരേന്ദ്ര മോദി

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മൌനം വെടിഞ്ഞു; ‘ഗോരഖ്പൂരിലെ കുട്ടികളുടെ മരണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തുന്നു, മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പം’
, ചൊവ്വ, 15 ഓഗസ്റ്റ് 2017 (09:09 IST)
ഗോരഖ്പൂരിലെ പിഞ്ചുകുട്ടികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചനം. കുട്ടികള്‍ മരിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴാണ് അവര്‍ക്ക് അനുശോചനം അറിയിക്കുന്നത്. ചെങ്കോട്ടയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
‘ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു. ഇത്തരം സങ്കടങ്ങള്‍ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും എല്ലാവര്‍ക്കും തുല്യ അവസരമുള്ള പുതിയ ഇന്ത്യ ആണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
 
‘രാജ്യത്തിന്റെ സുരക്ഷയാണ് നമുക്ക് പ്രധാനം. ജമ്മു കശ്മീരിന്റെ വളര്‍ച്ചയ്ക്കായി എല്ലാവരും ഒന്നിച്ചു പോരാടണം. നമ്മള്‍ രാജ്യത്തെ വികസനത്തിന്റെ പാതയിലെത്തിക്കണം. വിശ്വാസങ്ങളുടെ പേരിലുള്ള കലാപങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കില്ല. സൗഹൃദത്തിലൂടെ മാത്രമേ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയൂ‘ - പ്രധാനമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ചെയ്ത തെറ്റ് എന്തെന്ന് പറഞ്ഞ് തരുമോ? ആത്മഹത്യ ചെയ്യാത്തതാണോ? - ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു