ഒറ്റദിവസം കൊണ്ടു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കഠിന ആഘാതമാണ് ഏല്‍പ്പിച്ചത്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
						
		
						
				
മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് രാഹുല്‍ ഗാന്ധി
			
		          
	  
	
		
										
								
																	ഒറ്റദിവസം കൊണ്ടു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കഠിന ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം, ജിഎസ്ടി, ‘ഗുജറാത്ത് മോഡൽ’ വികസനം, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ നടത്തിയത്.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	സൗരാഷ്ട്രയിലെ റോഡ് ഷോയിലാണ് രാഹുല്‍ മോദിക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകർക്ക് ഈ ആനുകൂല്യം നല്‍കുന്നില്ല? എന്തുകൊണ്ട് അവര്‍ക്ക് ഇളവ് നല്‍കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.
 
									
										
								
																	
	 
	വ്യവസായികൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ വായ്പ മുടങ്ങിയ കർഷകർക്കു കിട്ടുന്നതു ജയിലാണെന്നും രാഹുൽ പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമല്ല, വ്യവസായികള്‍ക്കൊപ്പമാണെന്ന്
 
									
											
							                     
							
							
			        							
								
																	
	രാഹുല്‍ ഗാന്ധി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ മൂന്നു ദിവസത്തെ പര്യടനമാണു രാഹുൽ നടത്തുന്നത്.