ഹിന്ദുത്വം മതമല്ലെന്ന് വീണ്ടും സുപ്രീംകോടതി
ഹിന്ദുത്വം മതമല്ല, ജീവിതക്രമം മാത്രമാണ്: സുപ്രീംകോടതി
ഹിന്ദുത്വം മതമല്ലെന്നും ജീവിതക്രമം മാത്രമാണെന്നും വീണ്ടും സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് 1995ലുണ്ടായ വിധി പുനഃപരിശോധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടീസ്റ്റ സെറ്റല്‍വാദ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യത്തില്‍ മാറ്റമില്ലെന്ന നിലപാട് സുപ്രീം കോടതി വ്യക്തമാക്കിയത്.
ഹിന്ദുത്വം മതമല്ലെന്ന വിധി വിധി പുനഃപരിശോധിക്കണമെന്നും ഹിന്ദുത്വത്തിന് കൃത്യമായ നിര്‍വചനം നല്‍കണമെന്നും ടീസ്റ്റ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വാദം കേട്ടാണ് ഹിന്ദുത്വം മതമല്ലെന്ന നിലപാട് വീണ്ടും അറിയിച്ചത്.
ഹിന്ദുത്വം എന്നത് ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ് എന്ന 1993ലെ മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്‍റെ അഭിപ്രായ പ്രകടനത്തെയാണ് ഇപ്പോള്‍ ഏഴംഗ ബഞ്ച് പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡ സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദുത്വം മതമല്ല, ഒരു ജീവിതരീതിയാണെന്ന് വ്യക്തമാക്കിയിരുന്നു.