Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

'അവന്മാർക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, എനിക്കൊരു മകൾ കൂടിയുണ്ട് ’ : പ്രതികളുടെ അമ്മമാർ പറയുന്നു

'അവന്മാർക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, എനിക്കൊരു മകൾ കൂടിയുണ്ട് ’ : പ്രതികളുടെ അമ്മമാർ പറയുന്നു

നീലിമ ലക്ഷ്മി മോഹൻ

, തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (12:39 IST)
തെലങ്കാനയിൽ വെറ്റിനററി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ പ്രതികൾക്കെതിരെ രോക്ഷം അണപൊട്ടി ഒഴുകുകയാണ്. പ്രതികൾ തക്കതായ ശിക്ഷ നൽകാൻ ആവശ്യപ്പെടുന്നവരിൽ അവരുടെ അമ്മമാരുമുണ്ട്. ‘അവന്മാർക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്’... നാല് പ്രതികളിൽ ഒരാളായ ചെന്നകേശലുവിന്റെ അമ്മയുടെ വാക്കുകളാണിത്. മറ്റൊരു പ്രതിയായ ശിവയുടെ അമ്മയ്ക്കും ഇതേ നിലപാടാണ്. 
 
സംഭവത്തെ തുടർന്ന് ഹൈദരാബാദിൽ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. പെൺകുട്ടിക്ക് നീതി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൊലപാതകത്തെ അതിഭീകരമായ അവസ്ഥയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇരയായ ഡോക്‌ടറുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും നീതി ലഭ്യമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.
 
പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. പ്രതികളായ നാല് പേർക്കും തൂക്ക് കയർ വിധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടർ താമസിച്ചിരുന്ന കോളനിയിലെ താമസക്കാരാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനിൽ ആറുവയസുകാരിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി