Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഈ പുള്ളിക്കാരന്‍ പണ്ടുതൊട്ട് പറയുന്നതാ ചാടും ചാടും എന്ന്, ഞാന്‍ തടഞ്ഞത് കൊണ്ടാ’; കണ്ണന്താനത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഭാര്യ

കണ്ണന്താനത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഭാര്യ ഷീല

‘ഈ പുള്ളിക്കാരന്‍ പണ്ടുതൊട്ട് പറയുന്നതാ ചാടും ചാടും എന്ന്, ഞാന്‍ തടഞ്ഞത് കൊണ്ടാ’; കണ്ണന്താനത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഭാര്യ
, ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (12:29 IST)
മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം ഇടംപിടിച്ചപ്പോള്‍ കണ്ണന്താനത്തിന്റെ ഭാര്യയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഐഎഎസ് ജീവിതത്തിനിടയില്‍ കോട്ടയം കളക്ടറായും പിന്നീട് രാഷ്ട്രീയപ്രവേശനത്തില്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയായും മലയാളികള്‍ക്ക് സുപരിചിതനായ കണ്ണന്താനത്തിന്റെ മന്ത്രി പദവി കേരളത്തിനു വലിയ സമ്മാനമായിരുന്നു
 
അതേസമയം ഐഎഎസില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്  കണ്ണന്താനം രംഗത്ത് വന്നിരുന്നു. ഗൃഹലക്ഷ്മിക്കായി രജി ആര്‍ നായര്‍ നടത്തിയ അഭിമുഖത്തിലാണ് കണ്ണന്താനം ഐഎഎസില്‍ നിന്നും രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയത്.
 
‘ഒരു ജന്മമല്ലേയുള്ളു. ബാക്കിയുള്ള വര്‍ഷങ്ങള്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന തോന്നി. പക്ഷേ ഇനിയും ജന്മമുണ്ടെങ്കില്‍ അടുത്ത പതിമൂന്ന് ജന്മത്തിലും ഞാന്‍ ഐഎഎസ് ഓഫീസറായിട്ടേ ജനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
എന്നാല്‍ അധികാരമേറ്റെടുത്ത് അധികം താമസിക്കുന്നതിനു മുന്നേ വിവാദങ്ങളിലേക്കും കണ്ണന്താനത്തിന്റെ പല പ്രസ്താവനകളും വലിച്ചിഴക്കപ്പെട്ടു. ഐഎഎസ് ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കണ്ണന്താനത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഭാര്യ ഷീല. 
 
‘ഈ പുള്ളി പണ്ടുതൊട്ട് പറയുന്നതാ, ചാടും ചാടും എന്ന്. ഞാനിങ്ങനെ പിടിച്ചു നിര്‍ത്തി ഇരുപത്തിരണ്ടു വര്‍ഷം നിന്നു. എന്നാലല്ലെ പെന്‍ഷന്‍ കിട്ടുള്ളൂ. ഞാന്‍ വഴക്കു പറഞ്ഞു നിര്‍ത്തീതാ. തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും എന്റെ ദൈവമേ ആരും പുള്ളിക്ക് ഒരു സീറ്റ് കൊടുക്കരുതേ.. അപ്പോ പുള്ളി ഒരിക്കലും ചാടത്തില്ലല്ലോ’. ഷീല പറയുന്നു.
 
ഒരു ദിവസം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കണ്ണന്താനം പറയുകയായിരുന്നെന്നും ഷീല പറയുന്നു. ജോലി കളയുന്നതിന്റെ വിഷമം ആയിരുന്നു തനിക്കെങ്കിലും ഒരു കുഴപ്പവും ഉണ്ടായില്ലെന്നും മാര്‍ച്ച് 30 നു രാജിവെച്ചയാള്‍ ഏപ്രില്‍ 30 നും എംഎല്‍എ ആവുകയായിരുന്നെന്നും ഷീല പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണിയെടുക്കാന്‍ വന്നാല്‍ പണിയെടുക്കണം; തിങ്ങി നിറഞ്ഞ യാത്രക്കാര്‍ക്കിടയില്‍ ഒരു കണ്ടക്ടറുടെ സാഹസം - വീഡിയോ