ബിജെപിയിൽ ചേരാൻ ഒരു കോടി വാഗ്ദാനം ചെയ്തു, പത്ത് ലക്ഷം രൂപ ലഭിച്ചു: വെളിപ്പെടുത്തലുമായി ഹാര്‍ദിക് പട്ടേലിന്റെ അനുയായി

ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പട്ടേല്‍സമര നേതാവ്

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (08:32 IST)
ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഹാര്‍ദിക് പട്ടേലിന്റെ പടിതാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ നരേന്ദ്ര പട്ടേല്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപിയില്‍ ചേരാന്‍ ഒരിക്കലും താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നരേന്ദ്ര പട്ടേല്‍ പറഞ്ഞു.
 
ബിജെപി എന്താണെന്ന് തുറന്നുകാട്ടാനാണ് താന്‍ അവര്‍ക്കൊപ്പം കൂടിയതെന്നു പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്ര പട്ടേലിന്റെ ഈ വെളിപ്പെടുത്തല്‍. ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന്റെ മുന്‍ സഹായി വരുണ്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് നരേന്ദ്ര പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നത്. വരുണ്‍ പട്ടേല്‍ വഴി തനിക്ക് ഒരുകോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് നരേന്ദ്ര പട്ടേല്‍ ആരോപിച്ചു. 
 
അഡ്വാന്‍സായി പത്തുലക്ഷം എനിക്കു തന്നു. നാളെ അവര്‍ 90ലക്ഷം തരുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ റിസര്‍വ് ബാങ്ക് മുഴുവന്‍ എനിക്കു നല്‍കിയാലും എന്നെ വിലക്കുവാങ്ങാന്‍ അവര്‍ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ വരുണ്‍ പട്ടേല്‍ നിഷേധിച്ചു. അതേസമയം ബിജെപി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം
Show comments