‘നിന്റെ സ്നേഹവും ശരീരവും വഴിപാടായി സ്വീകരിക്കുന്നു’; ഗുര്‍മീതിന് ബലാത്സംഗം ഒരു നേര്‍ച്ചയോ?

ഗുര്‍മീതിന് ബലാത്സംഗം ഒരു നേര്‍ച്ചയോ?

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:45 IST)
ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേസ് നല്‍കാന്‍ ഇരകള്‍ തയ്യാറായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അടല്‍ ബീഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പീഡനത്തിന് ഇരയായ യുവതി നല്‍കിയ കത്താണ് ഗുര്‍മീതിനെതിരെ കേസ് എടുക്കാന്‍ കാരണം.
 
2002ലാണ് സ്വാമിക്കെതിരായ കേസ് കോടതില്‍ എത്തുന്നത്. അന്ന് ഒരുപാട് ആളുകളുടെ ബലമുള്ള സ്വാമിക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് എളുപ്പമായിരുന്നില്ല. താന്‍ പഞ്ചാബില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത് ദേര സച്ച സൗദയുടെ ഹരിയാണയിലെ സിര്‍സയിലെ സാധ്വി ആണ് എന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
 
തന്നെ പോലെ പീഡനത്തിന് ഇരയായ നൂറ് കണക്കിന് പെണ്‍കുട്ടികള്‍ സിര്‍സായില്‍ ഉണ്ടെന്ന് പെണ്‍കുട്ടി കത്തിലൂടെ വെളിപ്പെടുത്തി. ഭീഷണി കൊണ്ടാണ് പലരും ഒന്നും തുറന്ന് പറയാത്തതെന്നും ദിവസവും 18 മണിക്കൂറിലധികം സിര്‍സയില്‍ സേവനം ചെയ്യുന്നു. പക്ഷേ ഗുര്‍മീത് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നുണ്ട്.
 
പെണ്‍കുട്ടികള്‍ ഗുര്‍മീതിനെ മഹാരാജ് എന്നാള്‍ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ കുടുംബങ്ങള്‍ അദ്ദേഹത്തെ ഒരുപാട് വിശ്വസിച്ചിരുന്നു. അത് കൊണ്ട തന്നെ അവരുടെ നിര്‍ബന്ധത്തിലാണ് സിര്‍സയില്‍ താമസിക്കുന്നത്. തന്റെ ശരീരവും സ്നേഹവും വഴിപാടായി സ്വീകരിക്കുന്നുവെന്ന് പറഞ്ഞാണ് ഗുര്‍മീത് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments