Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് നവരാത്രി

എന്താണ് നവരാത്രി
ഒമ്പത് ദിവസത്തെ ദേവീ പൂജയാണ് നവരാത്രികാലത്ത് നടക്കുക.നവരാത്രി എന്നത് തന്ത്രവിദ്യാവിധിപ്രകാരം, പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് .

മനുഷ്യന്‍റെ മൂലാധാരമായ കുണ്ഠലീനി ശക്തിയെ ഉണര്‍ത്തി ഷഡാധാരങ്ങളിലൂടെ ശിരസ്സിലുള്ള സഹസ്രാര പത്മത്തില്‍ ലയിച്ചിരിക്കുന്ന പരമശിവനില്‍ യോജിപ്പിക്കുക എന്നതാണ് പൂജയുടെ പ്രായോഗിക സ്വരൂപം. അതായത് ശക്തിയെ ശിവനില്‍ ലയിപ്പിക്കുക.

അധര്‍മ്മത്തിനു മേല്‍ ധര്‍മ്മം നേടിയ വിജയമാണ് നാം ആഘോഷിക്കുന്നതെന്ന് സാമാന്യജനങ്ങള്‍ പറയുന്നു.

നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്ന പതിവും ഉണ്ട്.

ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിക്കാണ് കൂടുതല്‍ പ്രാധാന്യം. മറ്റു ചിലയിടത്ത് ദുര്‍ഗ്ഗാഷ് ടമി വരെ ദുര്‍ഗ്ഗയേയും നവമിക്ക് മഹാലക്ഷ്മിയെയും വിജയദശമിക്ക് സരസ്വതിയെയും പൂജിക്കുന്ന പതിവാണുള്ളത്.


ഇച്ഛ-ക്രിയ-ജ്ഞാനശക്തികളുടെ പ്രാപ്തി

നവരാത്രിക്കാലത്ത് ലക്ഷ്മി, ദുര്‍ഗ്ഗ, സരസ്വതി എന്നീ ദേവതമാരെയാണ് പൂജിക്കേണ്ടത്. ലക്ഷ്മി ഇച്ഛാശക്തിയുടെയും, ദുര്‍ഗ്ഗ ക്രിയാശക്തിയുടെയും സരസ്വതി ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്.

ഇച്ഛാ ശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഈശ്വരശക്തിയുടെ പ്രഭാവം. ഇവയെ വെവ്വേറെ ആരാധിക്കുന്നതിലൂടെ ഇച്ഛ-ക്രിയ-ജ്ഞാന ശക്തികളുടെ സമ്പൂര്‍ണ്ണമായ പ്രാപ്തിയാണ് ഉദ്ദേശിക്കുന്നത്.


ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നല്‍കുന്നത്.നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്.

മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.


Share this Story:

Follow Webdunia malayalam