Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ സരസ്വതീ പൂജ

കേരളത്തില്‍ സരസ്വതീ പൂജ
FILEFILE
കന്നി മാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രി പൂജ. പിറ്റേന്ന് ദശമിയായി - വിജയ ദശമി. അന്ന് പൂജയെടുപ്പും വിദ്യാരംഭവുമാണ്. ഇതാണ് കേരളം വളരെ നാളുകളായി പിന്തുടര്‍ന്നു വരുന്ന ആചാര ക്രമം. കേരളത്തില്‍ നവരാത്രി സരവതീ പൂജയാണ്.

അക്ഷര പൂജയിലൂടെ അറിവിനേയും ആയുധ പൂജയിലൂടെ പ്രവൃത്തിയേയും കച്ഛപി (വീണ പോലുള്ള സംഗീത ഉപകരണം) കലകളേയും ഉപാസിക്കുകയാണ് കേരളീയര്‍ ചെയ്യുന്നത്. എന്നാല്‍ ബംഗാളില്‍ നവരാത്രി ദുര്‍ഗ്ഗാപൂജ ആയായാണ് ആഘോഷിക്കുന്നത്. കര്‍ണ്ണാടകത്തില്‍ ഇത് ദസറയാവുന്നു.

അറിവില്ലായ്മയുടെ പര്യായം ആയിരുന്ന മഹിഷാസുരനെ കൊന്ന് അറിവിന്‍റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിവസമാണ് വിജയദശമി. ശ്രീരാമന്‍ വനവാസം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തിയത് നവരാത്രിക്കാണെന്ന് വിശ്വാസമുണ്ട് (ദീപാവലിക്കാണെന്നാണ് മറ്റൊരു വിശ്വാസം).

പാണ്ഡവന്‍‌മാര്‍ കുരുക്ഷേത്ര യുദ്ധം ജയിച്ചതും വനവാസ കാലം പൂര്‍ത്തിയാക്കിയതും വിജയദശമി ദിവസത്തിലാണെന്ന് കരുതുന്നു.

കേരളത്തില്‍ നവരാത്രിക്ക് പ്രധാനമായും സരസ്വതീ പൂജയാണ് നടക്കുന്നത്. കര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ സരസ്വതീ ക്ഷേത്രങ്ങളില്‍ ഒന്ന്. ശങ്കരാചാര്യര്‍ ആണ് ദേവിയെ കൊല്ലൂരില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.

കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങള്‍ പൊതുവേ കുറവാണ്. വടക്ക് കണ്ണൂരിലെ പള്ളിക്കുന്നില്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രമുണ്ട്. മധ്യത്തില്‍ വടക്കന്‍ പറവൂരില്‍ സരസ്വതീ ക്ഷേത്രമുണ്ട്. തെക്ക് കോട്ടയത്തെ പനച്ചിക്കാട്ടാണ് മറ്റൊരു സരസ്വതീ ക്ഷേത്രം. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലെ അറപ്പുരയില്‍ ഒരു ചെറിയ സരസ്വതീ ക്ഷേത്രമുണ്ട്.

നവരാത്രി കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളിലും ആഘോഷിക്കുന്നു. ദേവീ പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ നടക്കാറുണ്ട്.

Share this Story:

Follow Webdunia malayalam