നാലാം ദിവസം
അന്നപൂര്‍ണ്ണയെയാണ് നാലാം ദിവസം പൂജിക്കുന്നത് .
ലോകൈകജനനിയുടെ ഭാവത്തിലാണ്.അന്നപൂര്‍ണ്ണ ."കോരികകൊണ്ട് വിളന്പുന്ന അമ്മയാണ്' ഈ ദേവി. എത്ര വിളന്പിയാലും അന്ന പൂര്‍ണ്ണയ്ക്ക് മതിയാകില്ലത്രേ. "പുളിയോദര'മാണ് ഈ ദേവിയുടെ നൈവേദ്യം.
അഞ്ചാം ദിവസം
അഞ്ചാം ദിവസത്തെ ദേവതയാണ് പഞ്ചമി, അഥവാ ലളിതാദവി.
പാശം, അങ്കുശം, എന്നീ ആയുധങ്ങള്‍ ധരിച്ച ലളിതാദേവി കരുണാസാഗരമാണ്. അത്യന്തം സ്വാത്വിക രൂപത്തിലുളള ഈ ദേവതയുടെ നിവേദ്യം " ശര്ക്കരപൊങ്കലാണ്'.
ആറാം ദിവസം
ഗൗരി, ഷഷ്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാര്‍വ്വതിയാണ് ആറാം ദിവസത്തെ പൂജയ്ക്കര്ഹ.
ശിവപത്നിയായ പാര്‍വതി സുസ്മേര വദനയായി, ശിവനെ തല്പമാക്കി വാണരുളുന്ന രൂപത്തിലാണ് പൂജിക്കപ്പെടുന്നത്. ചോറും ശര്‍ക്കരയും കൂട്ടിയുണ്ടാക്കുന്ന " അപ്പലു' എന്ന നിവേദ്യമാണ് ഈ ദേവതയ്ക്ക് പ്രിയം.
ഏഴാം ദിവസം സര്‍വ സന്പദ് പ്രദായിനിയാണ് മഹാലക്ഷ്മിയെ യാണ് ഏഴാം നാള് പൂജ-ിക്കുക. മഹാലക്ഷ്മിയെ പൂജിക്കുന്നവര്‍ക്ക് ധര്‍മ്മ,അര്‍ത്ഥ, കാമ, മോക്ഷങ്ങള്‍ വേഗം കരഗതമാകുന്നു. നെയ്യ് ചേര്‍ത്ത മധുരോപഹാരമാണ് വിഷ്ണുപത്നിയായ മഹാലക്ഷ്മിയുടെ നിവേദ്യം. ഇച്ഛാശക്തിയാണ് മഹാലക്ഷ്മി.
എട്ടാം ദിവസം സംഹാരരുദ്രയായി മഹിഷാസുരവധം നടത്തുന്നവളായ ദുര്‍ഗയെയാണ് എട്ടാം നാള് പൂജിക്കുന്നത്. ആയുധപൂജയുടെ ദിനമാണ് ദുര്‍ഗ്ഗാഷ്ടമി. ചുവപ്പ് വസ്ത്രം ധരിച്ച്, കടും പായസമാണ് ദുര്"യുടെ നിവേദ്യം. ദുരിതങ്ങളെ കടക്കാന്‍ സഹായിക്കുന്നതിനാലാണ് ഈ ദേവതയ്ക്ക് ദുര്"ഗ്ഗ എന്ന് പേര്. ക്രിയാശക്തിയാണ്് ദുര്‍ഗ്ഗ. ഒന്‍പതാം ദിവസം സര്‍വജ്ഞാന ദായിനിയായ സരസ്വതിയെയാണ് ഒന്‍പതാം ദിവസം പൂജിക്കുന്നത്. അക്ഷരാത്മികയും അപാരകരുണാമൂര്ത്തിയുമായ സരസ്വതി സാത്വികതയുടെ ഉച്ചകോടിയാണ്. "പൂര്‍ണ്ണ'മാണ് (ശര്‍ക്കര അകത്ത് വച്ചുണ്ടാക്കുന്ന കൊഴുക്കട്ട) നിവേദ്യം. ജ്ഞാനശക്തിയെയാണ് സരസ്വതീ പ്രതിനിധാനം ചെയ്യുന്നത്.
വിജയദശമി
ഇച്ഛാ, ക്രിയാ ജ്ഞാനശക്തിയായ ജഗംദബികയാണ് വിജയദശമിക്ക് പൂജിക്കുന്നത്.
മഹിഷാസുര മര്ദിനീ രൂപത്തിലുളളതാണ്. അമ്മയുടെ ഈ രൂപം. പയറും ചോറും ചേര്‍ന്ന മധുരപലഹാരമാണ് നിവേദ്യം.
Follow Webdunia malayalam