Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാരംഭം വിദ്യാഭ്യാസത്തിന്‍റെ തുടക്കം

വിദ്യാരംഭം വിദ്യാഭ്യാസത്തിന്‍റെ തുടക്കം
പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ രീതിയനുസരിച്ച് അഞ്ചാം വയസ്സില്‍ എഴുത്തിനിരുത്തും. നാവിന്മേല്‍ "ഹരിഃശ്രീ ഗണപതയെനമഃ' എന്നെഴുതി അമ്പത്തൊന്നക്ഷരങ്ങളും കുറിക്കണം.

സ്വര്‍ണംകൊണ്ട്.പിന്നീട് ഒരു തളികയിലെ ഉണക്കലരിയില്‍ കൈപിടിച്ച് എഴുതി ക്കണം. ഇങ്ങനെ വിദ്യാരംഭം വിദ്യാഭ്യാസത്തിന്‍റെ ആദ്യപടിയായി നടക്കുന്നു. വായ്പാഠമാണടുത്തത്.

ഹരിശ്രീ എന്നും അ, ആ എന്നും ഉരുവിട്ടു പഠിക്കുക. വായ്പാഠം കഴിഞ്ഞാല്‍ നിലത്തെഴുത്ത്. വെള്ളമണല്‍ നിലത്തു വിരിച്ച് മോതിരവി രല്‍കൊണ്ടും ചൂണ്ടാണിവിരല്‍കൊണ്ടും എഴുതുക. മണല്‍ "ഒഴങ്ങ്' എന്നു പേരുള്ള ചിരട്ടയില്‍ സൂക്ഷിക്കും. നിലത്തെഴുത്തു കഴിഞ്ഞാല്‍ "പരല്‍പ്പേര്,"ക,കാ,കി' എന്നു തുടങ്ങി "ക്ഷ' വരെ.

ആദ്യം മണല്‍ നിരത്തി ഹരിശ്രീ എന്നു തുടങ്ങി. "ഴ,റ, ക്ഷ'വരെ വായ്പാഠം ചൊല്ലിത്തീര്‍ന്നതിനുശേഷമേ ഓരോ പ്രാവശ്യവും എഴുതാവൂ. പിന്നീട് കൂട്ടക്ഷരങ്ങള്‍, അക്ഷരസംഖ്യ.

ഇതെല്ലാം കഴിഞ്ഞാല്‍ "ഓലയില്‍ കൂട്ടുക'- അതായത്, മണലിലെ അഭ്യാസം കഴിഞ്ഞ് ഓലയി ലെഴുതിത്തരുന്ന ഗണാഷ്ടകം, മുകുന്ദാഷ്ടകം, സ്തുതികള്‍ തുടങ്ങിയവ പഠിക്കണം. അടിവാക്യം, നക്ഷത്രവാക്യം എന്നിവയും.

പ്രാതല്‍ കഴിഞ്ഞു 11 മണിവരെ പഠിപ്പ്. പിന്നീട് 2 മണിമുതല്‍ 5 മണിവരെ.ശനിയാഴ്ചയും പകലിന്‍റെ ഒടുവിലത്തെ 5 നാഴികയും അനധ്യായം. ഓരോ പ്രാവശ്യവും എഴുത്തു നിര്‍ത്താറായാല്‍ വായ്പാഠവും ഗുണപാഠവും ചൊല്ലണം.സിദ്ധ രൂപം ഉരുവിട്ടു പഠിക്കണം.

എഴുത്തുപള്ളിയിലോ അല്ലെങ്കില്‍ ഏതെങ്കിലും ഭേദപ്പെട്ട കുട്ടിയുടെ വീട്ടിലോ വച്ചായിരിക്കും വിദ്യാഭ്യാസം. അവിടത്തെ ശിക്ഷകള്‍ പ്രസിദ്ധങ്ങളാണ്.വിദ്യാരംഭം, ഓണം, വിഷു തുടങ്ങിയവ വിശേഷദിവസങ്ങളില്‍ ആശാന് ദക്ഷിണ നല്കണം.


ബ്രാഹ്മണരുടെ വിദ്യാഭ്യാസരീതി അല്പം വിഭിന്നമാണ്. നന്പൂതിരിക്കുട്ടികള്‍ക്ക് ഓരോ ദശയിലും പ്രത്യേക വേദാധ്യായനരീതികളുണ്ട്. ഓതിക്കന്‍റെ ഗൃഹത്തില്‍വെച്ചായിരിക്കും ഉപനയനം കഴിഞ്ഞുള്ള വിദ്യാഭ്യാസം.

ഓത്തു പഠിപ്പിന്‍റെ രിതി ഇങ്ങനെയാണ്: ""കാലത്തെ സന്ധ്യാവന്ദനവും ചമതയും കഴിഞ്ഞു വന്നാല്‍ ആദ്യം 100-150 നമസ്ക്കരിക്കണം. അതുകഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ ഇരുന്നു ചൊല്ലിത്തുടങ്ങുകയായി. ഊണു കാലമാകുന്നതുവരെ ഇരുന്ന ഇരിപ്പില്‍ ഉരുവിടുക.

ഊണിനു സമയമായാല്‍ ഉപസ്ഥാനം (മാധ്യാഹ്നികസന്ധ്യാവന്ദനം) കഴിച്ച് ഊണു കഴിച്ചാല്‍ അപ്പോള്‍തന്നെ ഇരുന്ന് ഉരുവിട്ടു തുടങ്ങും. സന്ധ്യാവന്ദനത്തിനു സമയമാകുന്നതുവരെ ഇരുന്നു ചൊല്ലുകതന്നെ.സായംസന്ധ്യ കഴിഞ്ഞിട്ട് അത്താഴം വരെയും പലപ്പോഴും അത്ത ാഴം കഴിഞ്ഞിട്ട് ഒന്നുരണ്ടു നാഴികനേരവും ഉരുവിടണം.''

ഗ്രന്ഥത്തില്‍ നിന്നല്ല, ഗുരുമുഖത്തു നിന്നാണ് പഠിത്തം തുടങ്ങുന്നത്. വേദം മുഴുവന്‍ ഹൃദിസ്ഥമായ ഉപാധ്യായന്മാര്‍ പണ്ടുണ്ടായിരുന്ന ു.പഠിത്തം കഴിഞ്ഞ് ഗുരുവിന് ദക്ഷിണ നല്കി സ്വഗൃഹത്തിലേക്കു പോകുന്നു.

അവിടെയും ജട, രഥ എന്നീ അഭ്യാസങ്ങള്‍ ശിക്ഷ, നിരുക്തം തുടങ്ങിയ വേദാംഗങ്ങള്‍ എന്നിവ പഠിക്കണം. ക്ഷേത്രത്തില്‍ ഭജിക്കണം. ഇതെല്ലാം കഴിഞ്ഞ് സജ്ജനസദസ്സില്‍ ശോഭിക്കാറാകും.



Share this Story:

Follow Webdunia malayalam