Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുത്തിനിരുത്തലിന്‍റെ ചടങ്ങുകള്‍.

എഴുത്തിനിരുത്തലിന്‍റെ ചടങ്ങുകള്‍.
നവരാത്രിക്കു ശേഷം വരുന്ന വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍ മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക.

എഴുത്തിനിരുത്താന്‍ ആചാര്യന്‍ വേണം. അദ്ദേഹം കുട്ടിയെ മടിയിലാക്കി കത്തിച്ച നിലവിളക്കിനു മുമ്പില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. സ്വര്‍ണമോതിരം കൊണ്ട് കുട്ടിയുടെ നാവില്‍ ""ഹരിശ്രീ ഗണപതയേ നമഃ'' എന്ന് ആദ്യമെഴുതും. പിന്നീട് അക്ഷരങ്ങളും !

മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയിലെ അരിയില്‍ കുട്ടിയുടെ മോതിരവിരല്‍ (ചില ദിക്കില്‍ ചൂണ്ടാണിവിരല്‍) കൊണ്ട് അക്ഷരങ്ങളെല്ലാം എഴുതിക്കും. ആ അരി പാകം ചെയ് കുട്ടിക്ക് ചോറായോ പായസമായോ നല്കുന്നു.

ഗുരുനാഥന് ദക്ഷിണ കൊടുക്കണം. സദ്യയുമുണ്ടാകും. ഇതാണ് എഴുത്തിനിരുത്തലിന്‍റെ പൊതുവായ ചടങ്ങുകള്‍.

മുസ്ളിങ്ങള്‍ എഴുത്തിനിരുത്തുന്നത് ബക്രീദിന് മുമ്പായി ഓത്തുപുരയില്‍വെച്ചാണ്. തദവസരത്തില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കളും പൗരപ്രധാനികളും പൂര്‍വ വിദ്യാര്‍ത്ഥികളും മോടിയില്‍ വസ്ത്രധാരണം ചെയ്ത് അവിടെ എത്തണം.

മൊലാ്ളക്കയാണ് എഴുത്തിനിരുത്തുന്നത്.കുട്ടിയുടെ വലത്തെ ഉള്ളം കൈയില്‍ കടുക്കമഷികൊണ്ട് മൊല്ലാക്ക ഖുറാന്‍ വാക്യങ്ങള്‍ എഴുതുന്നു. അതു നക്കി വയറ്റിലാക്കുന്നത് പുണ്യമായി കരുതുന്നു. മൊല്ലാക്കയ്ക്കു ദക്ഷിണ, ഘോഷയാത്ര സദ്യ വെടിക്കെട്ട് എന്നിവ പതിവുണ്ട്.

ക്രിസ്ത്യാനികള്‍ "ഹരിശ്രീ' എന്നതിനു പകരം "ദൈവം തുണയ്ക്കുക' എന്നാണെഴുതിക്കുന്നത്.

ഇപ്പോള്‍ ഹരിശ്രീ എഴുതിക്കാന്‍ പൊതു സ്ഥലങ്ങളില്‍ വിജ-യദശമി നാളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും എത്താറുണ്ട്. ക്രമേണ ഇതൊരു മതപരമായ അചാരം എന്നതിലുപരി സാമൂഹികമായ വിദ്യാരംഭച്ചടങ്ങായി മാറിയേക്കും.

മനോരമയും തുഞ്ചന്‍ പറമ്പും മറ്റും നടത്തുന്ന വിദ്യാരംഭ ത്തില്‍ ആചാര്യന്മാരയി നനാ ജ-ാതി മതസ്ഥര്‍ പങ്കെടുക്കുന്നുമുണ്ട്.

Share this Story:

Follow Webdunia malayalam