വിജയ ദശമി ദിവസമായ ദസറയ്ക്ക് ശമീവൃക്ഷത്തിന്‍റെ ഇല കൊണ്ട് പൂജ നടത്തുന്നത് വിശേഷമാണ്.
ഇതിനു കാരണമായി, ദസറയെക്കുറിച്ച് ഒരു കഥയുണ്ട്.
പാണ്ഡവരുടെ അജ്ഞാതവാസം കഴിച്ചത് വേഷ പ്രച്ച്ഛന്നരായി വിരാട രാജധാനിയിലായിരുന്നു. വിരാട രാജാവിന്‍റെ കൊട്ടാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് പാണ്ഡവര്‍ ആയുധങ്ങള്‍ അടുത്ത് നിന്നിരുന്ന ശമീവൃക്ഷത്തിനെ ഏല്‍പ്പിച്ചു.
ഒരു വര്‍ഷത്തെ അജ്ഞാതവാസം അവസാനിച്ചപ്പോള്‍ ശമീ വൃക്ഷത്തില്‍ നിന്ന് ആയുധങ്ങള്‍ തി രിച്ചുവാങ്ങി അവര്‍ യഥാര്‍ത്ഥ വ്യക്തിത്വം ലോകര്‍ക്ക് വെളിവാക്കി.
ആ ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നതെന്ന് വിശ്വാസം. സ്വന്തം സ്വത്വം വെളിവാക്കുന്ന ദിനമെന്ന അര്‍ത്ഥം കൂടി അങ്ങനെ വിജയദശമിക്ക് കൈവരുന്നു,
അതിനാല്‍ വിജയദശമി ദിവസം ശമിയുടെ ഇല കൊണ്ട് ദുര്‍ഗയ്ക്ക് നടത്തുന്ന പൂജ അത്യന്തം വി ശേഷമാണത്രേ.