നവരാത്രിയും, വിജയ ദശമിയും
ഒമ്പതിന്‍റെ പ്രാധാന്യം; പത്തിന്‍റേയും
നവ(9) രാത്രിയും, വിജയദശമി(10) യും തമ്മില്‍ സംഖ്യാശാസ്ത്രപരമായും അദ്ധ്യാത്മികമായും പല ബന്ധങ്ങളുമുണ്ട്.
നവരത്നങ്ങള്‍, നവധാന്യങ്ങള്‍, നവരസങ്ങള്‍, നവനിധികള്‍, നവലോകങ്ങള്‍, നവഗ്രഹങ്ങള്‍ എന്നിങ്ങനെ ഒന്‍പതുമായി ബന്ധപ്പെട്ട ആധിദൈവീകമായി ബന്ധമുള്ള പല വിഷയങ്ങളുമുണ്ട്.
കര്‍മ്മസാക്ഷികളും ഒന്‍പതാണ്.സൂര്യന്‍, ചന്ദ്രന്‍, യമന്‍, കാലം,ആകാശം,വായു, അഗ്നി, ജലം,ഭൂമി എന്നിവ
നവം അല്ലെങ്കില്‍ ഒന്‍പത് പൂര്‍ണ്ണതയുടെ പാരമ്യത്തിന്‍റെ സൂചനയാണ്.
ഒന്‍പത് പൂര്‍ണ്ണതയിലെത്തുന്പോഴാണ് പത്തിലേക്ക് കടക്കുക. അതുകൊണ്ട് പത്ത് വിജയ സൂചകമായി കരുതുന്നു. നവരാത്രിക്കു ശേഷമുള്ള ദിവസം - പത്താം ദിവസം - വിജയ ദശമിയാവുന്നത് അതുകൊണ്ടാണ്.
ഗണിതശാസ്ത്രത്തില്‍ ഒന്‍പത് എന്ന സംഖ്യയ്ക്ക് പല സവിശേഷതകളുമുണ്ട്. ഏറ്റവും വലിയ അടിസ്ഥാന സംഖ്യയാണ് ഒന്‍പത്.
അനന്തതയെ സൂചിപ്പിക്കുന്ന പൂജ-്യം കൊണ്ട് ഏതു സംഖ്യയെ ഗുണിച്ചാലും പൂജ-്യമാണ് കിട്ടുക. അതുപോലെ ഒന്‍പതു കൊണ്ടു ഗുണിച്ചുകിട്ടുന്ന ഏതു സംഖ്യയും തമ്മില്‍ കൂട്ടിയാല്‍ ഒന്‍പതു തന്നെ കിട്ടും. ഉദാഹരണത്തിന് 9 ഗുണം 5 = 45, 4+5=9.
സഗുണബ്രഹ്മമായ ഒന്‍പത് എന്ന സംഖ്യ ശക്തിസ്വരൂപിണിയേയും -നവദുര്‍ഗ്ഗമാരെയും, ഒന്ന് എന്ന സംഖ്യ ശിവനേയുമാണ് പ്രതിനിധീകരിക്കുന്നത്.
ശിവസ്വരൂപമായ പത്താം ദിവസത്തെ ദശമി പൂജ-യോട് ചേരുന്പോള്‍ ശിവനും ശക്തിയും തമ്മിലുള്ളഐക്യം ഉണ്ടാവുകയും ചെയ്യുന്നു.
അടിസ്ഥാന സംഖ്യകളെല്ലാം കൂട്ടിയാല്‍ കിട്ടുന്ന തുകയിലെ അക്കങ്ങള്‍ കൂട്ടിയാലും ഒന്‍പതാണ് കിട്ടുക. (1+2+3+4+5+6+7+8+9=45, 4+5=9).