Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍വ ദോഷങ്ങളും മാറ്റാന്‍ നവരാത്രി വ്രതം

സ്ത്രീ ശക്തിയുടെ ആരാധനയാണ് നവരാത്രി

സര്‍വ ദോഷങ്ങളും മാറ്റാന്‍ നവരാത്രി വ്രതം
ഇന്ത്യയില്‍ സ്ത്രീ ശക്തിയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടത്തുന്നത്. ആദിപരാശക്തിയുടെ 9 ഭാവങ്ങളെ -നവ ദുര്‍ഗ്ഗകളെ - ഈ കാലത്ത് പൂജിക്കുന്നു.

ജ്യോതിഷ പ്രകാരം ചൊവ്വാദശ, ചന്ദ്രദശ, ശുക്രദശ എന്നിവ അനുഭവിക്കുന്നവര്‍ നിര്‍ബന്ധമായും നവരാത്രി വ്രതം അനുഷ് ഠിക്കണം. അവരുടെ ദശാദോഷങ്ങള്‍ക്ക് ദശാപഹാര ദോഷങ്ങള്‍ക്കും നവരാത്രി വ്രതം ഒരു സിദ്ധൗഷധമായി പരിണമിക്കുമെന്നാണ് ജ്യോതിഷ മതം.

നവരാത്രിയിലെ ആദ്യത്തെ മൂന്നു ദിവസം ലക്സ്മിയേയും പിന്നത്തെ മൂന്നു ദിവസം ദുര്‍ഗയേയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്.

എല്ലാ ദോഷങ്ങളും പരിഹരിക്കാന്‍ ഉത്തമമാണ് നവരാത്രി കാലത്തെ വ്രതാനുഷ് ഠാനവും പൂജകളും. 9 ദിവസവും മത്സ്യമാംസാദികള്‍ കഴിക്കരുത്. അമ്മാവാസി ദിവസം ഒരു നേരത്തെ ഭക്ഷണമേ കഴിക്കാവൂ.

ഓരോ ദിവസവും 2 മുതല്‍ 10 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ദേവിയുടെ പ്രതിരൂപമായി സങ്കല്‍പ്പിച്ച് പൂജിക്കണം.

ആയുര്‍ ദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരി

എന്ന പ്രാര്‍ത്ഥന എപ്പോഴും ഉള്ളിലുണ്ടാവണം. ദുര്‍ഗ്ഗയില്‍ നിന്നും (വിപത്ത്) കരകയറ്റുന്ന ദേവിയാണ് ദുര്‍ഗ്ഗ. സാധകര്‍ക്ക് പോലും അറിയുവാന്‍ പ്രയാസമായവള്‍ എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. പരാശക്തിയുടെ പഞ്ച രൂപങ്ങളില്‍ ഒന്നാണ് ദുര്‍ഗ്ഗ.

ലക്സ്മി, സാവിത്രി, സരസ്വതി, രാധ മറ്റ് നാലു രൂപങ്ങള്‍.

Share this Story:

Follow Webdunia malayalam