Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഫീ ബുക്ക് - അവതാരിക

കോഫീ ബുക്ക് - അവതാരിക
വിത്തില്‍ നിന്ന് ഒരു കപ്പ് വരെയുളള കാപ്പിയുടെ യാത്ര ഏറെ ആകര്‍ഷകമായ ഒന്നാണ്. ഒരു നല്ല കപ്പ് കാപ്പി എങ്ങനെ തയാറാക്കാമെന്നുള്ള സൂചന നല്‍കുന്നതോ ആയ ഏതൊരു വിവരവും, അത് എത്ര ചെറുതായിരുന്നാലും, കാപ്പി കുടിക്കുന്ന ഏതൊരാള്‍ക്കും കൂടുതല്‍ അനുഭവം നല്‍കുന്ന ഒന്നായിരിക്കും.

കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ ഇന്ത്യയിലെ കാപ്പിമേഖല വലിയൊരു മാറ്റത്തിനു സാക്‌ഷ്യം വഹിച്ചു. 1996ലെ ഉദാരവല്‍ക്കരണം ഈ മേഖലയില്‍ നാടകീയ സംഭവവികാസങ്ങള്‍ക്കാണ് വഴിതെളിച്ചത്. പച്ചക്കാപ്പി ആഭ്യന്തര അവശ്യങ്ങള്‍ക്കു പുറമെ കയറ്റുമതി ചെയ്യാനും കഴിഞ്ഞു. രാജ്യത്തിന്‍റെ നഗരമേഖലകളില്‍ ചെറുകിട കോഫി ഷോപ്പുകളുടെ രൂപത്തില്‍ ഒട്ടേറെ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു. ചെറുകിട വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ ഇതുമൂലമായി. ഇന്ത്യന്‍ സംരംഭങ്ങളുടെ വിജയം വിദേശ നിക്ഷേപകരെയും ഈ മേഖലയിലേയ്ക്ക് ആകര്‍ഷിച്ചു. ചില ആഗോള കാപ്പി വ്യവസായികള്‍ ഇന്ത്യയിലും സംരംഭങ്ങള്‍ തുടങ്ങി. ആവേശകരമായ ഒരു കാപ്പി സമൂഹമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാപ്പിവിപണിക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സഹായകരമായ ഒരു അന്തരീക്ഷം.

ഗോര്‍മെറ്റ് കാപ്പിയുടെ ആവിര്‍ഭാവം ഇന്ത്യക്കാരുടെ കാപ്പി മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. പരമ്പരാഗത തെന്നിന്ത്യന്‍ ഫില്‍ട്ടര്‍ കാപ്പി, ഇറ്റാലിയന്‍ എസ്പ്രെസ്സോവിനും ഇന്‍സ്റ്റന്‍റ് കാപ്പിയ്ക്കും ഒപ്പം വിപണിയില്‍ പിടിച്ചു നില്‍ക്കുന്നു എന്നത് രസകരമായ ഒരു വസ്തുത തന്നെയാണ്. ഇന്ത്യന്‍ കാപ്പി വിപണി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ഇന്ന് ഒരു കാപ്പി പ്രിയന് പല സൌകര്യങ്ങള്‍ ലഭ്യമാണ്. അവന്‍ രാവിലെ എഴുനേറ്റ ഉടനെ ഫില്‍ട്ടര്‍ കാപ്പി നുണയാം. ഓഫീസിലെ കാന്‍റീനില്‍ കാപ്പിവെന്‍ഡിംഗ് യന്ത്രത്തില്‍ നിന്നുളള കാപ്പി ആസ്വദിക്കാം. വൈകുന്നേരങ്ങളില്‍ അവന് കോഫി ബാറുകളില്‍ ചെന്ന് തന്‍റെ സുഹൃത്തുക്കളോടൊപ്പം ‘ഇറ്റാലിയന്‍ കപ്പൂസിനോ’ കാപ്പി നുകരാം. കൃഷിയുടെയും വില്‍‌പനയുടെയും തലം മുതല്‍ ഉപഭോഗത്തിന്‍റെ കാര്യത്തില്‍ വരെ ഇത് നീളുന്നു. അതേ സമയം, കാപ്പി ഇപ്പോഴും ഒരു അന്യദേശ പാനീയമായി കരുതുന്ന സ്ഥലങ്ങളും ഇന്ത്യയിലുണ്ട്. കാപ്പി ലഭ്യമല്ലാത്തതോ, വറുത്ത് പൊട്ടിച്ച കാ‍പ്പി ലഭ്യമല്ലാത്തതോ, പരിമിതമായ രീതിയില്‍ ഇന്‍സ്റ്റന്‍റ് കാപ്പി മാത്രം ലഭിക്കുന്നതോ ആയ സ്ഥലങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ കാപ്പി വിപണി വളരെ സങ്കീര്‍ണമാണ്. ഒപ്പം അങ്ങേയറ്റം ഗുണലാഭദായകവുമാണ്.

സാമ്പത്തിക മേഖലയുടെ വളര്‍ച്ചയും ഉപഭോക്താക്കളുടെ ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കാപ്പികുടി ശീലവും മനോഭാവവും മാറുകയാണെന്നത് വ്യക്തമാണ്. വളരുന്ന വിപണിയുടെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കുകയും നിലവിലുള്ള വിപണി നിലനിര്‍ത്തുന്നതിനൊപ്പം പുതിയ വിപണി കണ്ടെത്തുകയും ചെയ്യുക എന്ന വെല്ലുവിളിയാണ് വിപണന മേഖല നേരിടുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സമ്പന്നവും വാസനസമ്പുഷ്ടവുമായ കാപ്പിയുടെ വിപണിയില്‍ തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്താനും ഇതിന്‍റെ സാധ്യതകള്‍ കണ്ടെത്താനുമുള്ള പ്രചോദനവും ഗുണനിലവാരമുള്ള കാപ്പി തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താവിന് ഒരുക്കണം.


പറഞ്ഞു മനസ്സിലാക്കുവാനും പ്രചോദനം നല്‍കുവാനും ഒരുമ്പെടുമ്പോള്‍ ഒരു കപ്പ് കാപ്പിയില്‍ നിന്ന് തുടങ്ങുന്നത് നന്നായിരിക്കും. ശരിയായ രീതിയില്‍ തയാറാക്കപ്പെട്ട ഒരു കപ്പ് കാപ്പി ലഭിക്കുന്നത് ജീവിതത്തിലെ ലളിതമായ സന്തോഷങ്ങളില്‍ ഒന്നാകുന്നു.

Share this Story:

Follow Webdunia malayalam