എരിവും പുളിപ്പും ഉളള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലമോ അകാരണമായ മാനസിക സംഘര്‍ഷം മൂലമോ നെഞ്ചെരിച്ചല്‍, ദഹനക്കേട് എന്നിവ സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു പഠനത്തില്‍ പറയുന്നത് അമ്ലത്വമൊ കാപ്പിയൊ അല്ല നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നതെന്നാണ്. ചില ആളുകള്‍ക്ക് കാപ്പി കുടിച്ചതിനു ശേഷം നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ കാപ്പിയുമായല്ല, തൊട്ടു മുന്‍പ് കഴിച്ച ഭക്ഷണവുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. കാപ്പി കുടിക്കുന്നത് വയറിന് കേടാണെന്നതിനോ, കുടല്‍പുണ്ണ് എന്നിവയ്ക്ക് കാരണമാകുമെന്നതിനോ അന്തിമമായി തെളിവൊന്നും ലഭിച്ചിട്ടില്ല.