Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാപ്പി ഉറക്കം കെടുത്തുമോ?

കാപ്പി ഉറക്കം കെടുത്തുമോ?
കാപ്പികുടി ഉറക്കം കളയുമെന്ന് പലരും ഭയപ്പെടുന്നതുകൊണ്ട് ഇക്കൂട്ടര്‍ വൈകുന്നേരങ്ങളില്‍ കാപ്പികുടി ഒഴിവാക്കുന്നു. പകല്‍ കാപ്പി കുടിക്കുന്നത് പെട്ടെന്ന് ഉണര്‍വ് നല്‍കുമെന്നും നമ്മെ ജാഗ്രതയോടു കൂടിയവരാക്കുമെന്നും നമുക്കെല്ലാം അറിയാം. ഇതാണ് കാപ്പി ഉറക്കം കെടുത്തുമെന്ന് പറയാനുളള കാരണം. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് കാ‍പ്പികുടി നിദ്രയുടെ സ്വപ്നഘട്ടത്തെ തടസ്സപ്പെടുത്തുന്നില്ലെന്നാണ്. ഒരു ദിവസം ഏഴു കപ്പ് കാപ്പിവരെ കുടിക്കുന്നത് നമ്മുടെ ഉറക്കം കെടുത്തുന്നില്ല എന്നും പഠനങ്ങള്‍ കാണിക്കുന്നു. പ്രായം, കുടുംബകാര്യങ്ങള്‍ എന്നിവയൊക്കെയാവാം ഉറക്കമില്ലായ്മയുടെ പ്രധാന കാരണം. വയസായ സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ട പഠനത്തില്‍ നല്ലവണ്ണം ഉറങ്ങുന്നവരും ഉറക്കമില്ലാത്തവരും തമ്മില്‍ കാപ്പി കുടിയില്‍ വ്യത്യാസമൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam