കാപ്പിയിലടങ്ങിയിട്ടുള്ള കഫീന്‍ ചെറിയതോതില്‍ മൂത്രത്തിന്‍റെ അളവ് കൂട്ടുന്നതിന് കാരണമാകും. എന്നാല്‍ സാധാരണ വെള്ളം അധികം കുടിക്കുമ്പോള്‍ ഉണ്ടാകുന്ന മൂത്രാധിക്യം പോലെ മാത്രമാണിത്. കായിക താരങ്ങളും വിമാനങ്ങളില്‍ ദീര്‍ഘദൂര യാത്രചെയ്യുന്നവരുമടക്കം നിരവധിയാളുകള്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് പറയാറുണ്ട്. നിര്‍ജലീകരണം വഴി കായികതാരത്തിന്‍റെ പ്രകടനത്തെയോ ആരോഗ്യത്തെയൊ ബാധിക്കുമെന്ന ധാരണയിലാണിത്. എന്നാല്‍ ഈ ധാരണയ്ക്ക് ശാസ്ത്രീയമായി അടിസ്ഥാനമില്ല. കായികതാരങ്ങള്‍ക്കും മാനസികോല്ലാസത്തിനായുള്ള കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മിതമായ തോതില്‍ കഫീന്‍ അടങ്ങിയ പാനീയം കുടിക്കുന്നതിലൂടെ ശരീരത്തിന് ഹാനികരമായ ഫ്ലൂയിഡ് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാകുന്നില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നീണ്ട വിമാനയാത്ര നടത്തുന്നവര്‍ക്കായി സര്‍ക്കാറിന്‍റെ ഉപദേശം എന്തെന്നുവെച്ചാല്‍ ക്രമമായി പാനീയം കഴിച്ചാല്‍ മര്‍ദ്ദവ്യതിയാനം കാരണം ഉണ്ടാകുന്ന രക്തധമനികളിലെ രക്തംകട്ടപിടിക്കല്‍ ഒഴിവാക്കാന്‍ സഹായിക്കും എന്നാണ്.ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമുളള കറഞ്ഞത് 1.5 തൊട്ട് 2 ലിറ്റര്‍ വരെയുളള പാനീയത്തിന്‍റെ അളവ് കാപ്പിയിലൂടെ നല്‍കാന്‍ സാധിക്കും.