ഒരാള്‍ സ്വയം പ്രവര്‍ത്തിക്കുന്ന കാപ്പിവില്‍പ്പന യന്ത്രത്തിലേയ്ക്ക് നാണയങ്ങളിട്ടു. പിന്നീട് കാപ്പി ഡബിള്‍ ക്രീം പഞ്ചസാര എന്ന് എഴുതിയിട്ടുള്ള ബട്ടണില്‍ വിരലമര്‍ത്തി. എന്നാല്‍ അയാള്‍ കപ്പ് വച്ചില്ല. അപ്പോള്‍ ഒരു കുഴലിലൂടെ കാപ്പിയും രണ്ടാമത്തെ കുഴലിലൂടെ ക്രീമും താഴേക്ക് ഒഴുകി ഡ്രെയിനേജ് ദ്വാരത്തിലൂടെ ഉള്ളിലേക്ക് പോയി. ഉടന്‍ തന്നെ പ്രവര്‍ത്തനവും നിലച്ചു. അപ്പോള്‍ അയാള്‍ ആശ്ചര്യത്തോടെ പറഞ്ഞു - “ഹൊ, ഇതാണ് യഥാര്‍ത്ഥ ഓട്ടോമേഷന്‍! എനിക്കുള്ള കാപ്പിപോലും ഈ യന്ത്രം സ്വയം കുടിക്കുന്നു!”