Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിമ്പിള്‍ കോഫി കേക്ക്

സിമ്പിള്‍ കോഫി കേക്ക്
ചേര്‍ക്കേണ്ടവ

മുക്കാല്‍ കപ്പ് പഞ്ചസാര
രണ്ടര ടീ സ്പൂണ്‍ ബേക്കിംഗ് പൌഡര്‍
അര ടീസ്പൂണ്‍ ഉപ്പ്
അര കപ്പ് പാല്‍
ഒരു മുട്ട
രണ്ട് കപ്പ് ഉണക്ക മുന്തിരിങ്ങ

പാകപ്പെടുത്തുന്ന രീതി

പഞ്ചസാര, ബേക്കിംഗ് പൌഡര്‍, ഉപ്പ്, പാല്‍, മുട്ട എന്നിവ നന്നായി മിശ്രിതമാക്കുക. ഇതിലേക്ക് ഉണക്ക മുന്തിരി കൂടി ചേര്‍ക്കുക. ഇത് ചെറുതായി എണ്ണ പുരട്ടിയ ഒരു ബേക്കിംഗ് പാത്രത്തിലേക്ക് ഒഴിക്കുക. മൂടി വയ്ക്കാതെ ഒരു മണിക്കൂറോളം ചൂടാക്കുക. അതിനുശേഷം തവി ഉപയോഗിച്ച് പതുക്കെ ഇളക്കിയെടുക്കുക.

രുചിക്ക് വേണ്ടി 1/4 കപ്പ് തണുപ്പിക്കാത്ത വെണ്ണയില്‍ ചേര്‍ത്തെടുത്ത പഞ്ചസാരത്തരികളും 1/4 കപ്പ് ധാന്യമാവും 1/2 ടീ സ്പൂണ്‍ കറുവാപട്ടയും ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി തരികളും എന്നിവ നന്നായി ചേര്‍ത്ത മിശ്രിതവും മുകളില്‍ വിതറി ഉപയോഗിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam