ഇന്ത്യന്‍ കപ്പല്‍ 'സമുദ്ര പ്രഹരി' മിനാ സല്മാന് പോര്‍ട്ടില്‍
മനാമ , ബുധന്‍, 6 മാര്‍ച്ച് 2013 (12:18 IST)
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ നിയന്ത്രണ കപ്പലായ 'സമുദ്ര പ്രഹരി' ബഹ്റൈനിലെ മിനാ സല്മാന് പോര്‍ട്ടില്‍ നങ്കൂരമിട്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സുമുദ്ര പ്രഹരിയില്‍ സമുദ്ര മലിനീകരണം കണ്ടെത്താനും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്.കടലില്‍ എണ്ണ ചോര്ച്ചയാലുണ്ടാകുന്ന മലിനീകരണം തടയാനാണ് കപ്പല്‍ ഉപയോഗിക്കുന്നത്. കപ്പലുകള്ക്കൊഎണ്ണപ്പാടങ്ങള്ക്കൊ തീപിടിച്ചാല്‍ അണക്കാനുള്ള സംവിധാനവും ഇതിലുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്താന്, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെയും ഒമാന്‍, ജപ്പാന് രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മലിനീകരണ നിയന്ത്രണത്തിന് ധാരണാ പത്രത്തില്‍ ഒപ്പിട്ടുണ്ട്. രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും കടല്‍ക്കൊള്ളക്കാരാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് "സമുദ്ര പ്രഹരി"യുടെ രാജ്യാന്തര യാത്രകള്‍.
Follow Webdunia malayalam