തലശ്ശേരി സ്വദേശി ഷാര്ജയില് കുത്തേറ്റ് മരിച്ചു
ഷാര്‍ജ: , വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (19:24 IST)
തലശ്ശേരി- കടവത്തൂര്‍ സ്വദേശിയും അസ്ഹര്‍ അല്‍ മദീന ട്രേഡിംങ് സെന്‍്റര്‍ മാനേജരുമായ അടിയോത്ത് അബുബക്കര്‍ (50) അക്രമികളുടെ കുത്തേറ്റ് മരിച്ചു. വ്യവസായ മേഖല 10ലെ ഖാന്‍സാഹബ് കെട്ടിടത്തില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.15നായിരുന്നു സംഭവം. ഇദ്ദേഹത്തിന്‍്റെ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം നഷ്ടപ്പെട്ടിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന മറ്റ് വല്ലതും കൊണ്ട് പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഷാര്‍ജ പൊലീസ് മൃതദേഹം കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും മറ്റും സംഭവ സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.ഹഫ്സയാണ് ഭാര്യ. അടിയോത്ത് ബക്കര്‍ ഹാജിയുടേയും ബിയാത്തുവിന്‍്റെയും മകനാണ്. രാത്രി 11.30നും 12നും ഇടക്കാണ് ഇദ്ധേഹം സ്ഥാപനത്തില്‍ നിന്ന് ഇതിന് പുറക് വശത്ത് തന്നെയുള്ള താമസ സ്ഥലത്തേക്ക് മടങ്ങാറുള്ളത്. കടയിലെ വിറ്റ് വരവ് പണം കൈയിലുള്ളത് കൊണ്ട് രണ്ട് പേര്‍ കൂടെ പോകാറുണ്ട്. സംഭവ ദിവസവും ഇതാവര്‍ത്തിച്ചിരുന്നു. ഇദ്ദേഹം മുറിയില്‍ കയറി വാതില്‍ അടച്ചെന്ന് ഉറപ്പ് വരുത്തിയാണ് ഇവര്‍ സ്ഥാപനത്തിലേക്ക് മടങ്ങിയത്.സ്ഥാപനത്തില്‍ തന്നെയുള്ള നാല് പേരാണ് ഇയാളുടെ കൂടെ താമസിക്കുന്നത്. ആദ്യമെത്തിയ ആള്‍ മുറി തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന അബുബക്കറിനെ കണ്ടത്. ഉടനെ തന്നെ സ്ഥാപനത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. അടുത്ത മാസം ഏഴിന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു അബൂബക്കര്‍.
Follow Webdunia malayalam