Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിതാഖാത്: സൌദിയില്‍ 16000 വിദേശികള്‍ പിടിയില്‍

നിതാഖാത്: സൌദിയില്‍ 16000 വിദേശികള്‍ പിടിയില്‍
ജിദ്ദ , വെള്ളി, 8 നവം‌ബര്‍ 2013 (15:44 IST)
PRO
PRO
ഇളവുകാലാനന്തര പരിശോധന മുന്‍നിശ്ചയ പ്രകാരം പുരോഗമിക്കുന്നുവെന്ന് അധികൃതര്‍ . തിങ്കളാഴ്ച തുടങ്ങിയ പരിശോധനയില്‍ മൂന്നു ദിവസത്തിനകം നിയമലംഘകരായ 16,000ലേറെ വിദേശികളെ പിടികൂടാനായെന്നാണ് ഔദ്യോഗിക കണക്ക്. താമസരേഖ (ഇഖാമ) നിയമാനുസൃതം അല്ലാത്തവരാണ് പിടിയിലായവര്‍ . ഇവരില്‍ എണ്ണായിരത്തിലേറെ പേര്‍ ജീസാനില്‍ നിന്നുമാത്രം പിടിയിലായവരാണ്. യമനില്‍ നിന്നുള്ളവരാണ് ഇവര്‍ .

റിയാദില്‍ 2000 വും സമീപമുള്ള അല്‍ ഖസീം ഏരിയയില്‍ 1200 പേരും പിടിയിലായിട്ടുണ്ട്. അതിനിടെ നിയമലംഘകരെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഉണ്ടായ അക്രമത്തില്‍ ഒരു എത്യോപ്യന്‍ പൗരന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. റിയാദിലാണ് സംഭവം. അതിക്രമം കാട്ടിയ സംഘം പോലീസിന്റെ ആയുധങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചു. അതേസമയം, താമസരേഖയിലെ പിഴവുകള്‍ അടുത്ത 30 ദിവസത്തിനകം തിരുത്താന്‍ അവസരം ഉണ്ടെന്ന് കിഴക്കാന്‍ പ്രവിശ്യയിലെ ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam