Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേട്ടങ്ങളില്‍ അഹങ്കരിക്കരുത്: മുകേഷ്

ഉത്സവ്
ചെന്നൈ , തിങ്കള്‍, 12 ജൂലൈ 2010 (14:30 IST)
WD
കലാപ്രകടനങ്ങളില്‍ വിജയവും നേട്ടവും ഉണ്ടാകുമ്പോള്‍ അതില്‍ അഹങ്കരിക്കാന്‍ പാടില്ലെന്ന് നടനും കേരള സംഗീത നാടക അക്കാദമി അധ്യക്ഷനുമായ മുകേഷ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍(സി ടി എം എ) സംഘടിപ്പിച്ച യുവജനോത്സവം ‘ഉത്സവ് 2010’ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ വലതുകാലില്‍ കൂടിയുണ്ടാകുന്ന പെരുപ്പ് ഇടതുകാലുകൊണ്ട് ചവിട്ടിയരയ്ക്കണം. അല്ലെങ്കില്‍ അവിടെ കല മരിക്കുകയാണ്. ഇതുപോലെയുള്ള കലാമത്സരങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടതാണ് എന്നെ കലാകാരനായി നിലനിര്‍ത്തുന്നത്” - മുകേഷ് പറഞ്ഞു.

“കേരളത്തിനു പുറത്ത് മലയാളികള്‍ സ്നേഹമുള്ളവരും ഉദാരമതികളുമാണ്. എന്നാല്‍ കേരളത്തില്‍ അവരുടെ സ്വഭാവം അങ്ങനെയാണെന്ന് പറയാനാവില്ല. കലാരംഗത്തുള്ളവരോട് സ്നേഹവും ആദരവും ഏറ്റവും കൂടുതല്‍ കാണിക്കുന്നത് തമിഴരാണ്” - മുകേഷ് പറഞ്ഞു.

ഉത്സവ് 2010ലെ കലാപ്രതിഭയായ വിഘ്നേഷിനും കലാതിലകം സ്വാതി അശോകിനും മുകേഷും ചലച്ചിത്രനടി ഷീലയും ചേര്‍ന്ന് സമ്മാനം നല്‍കി.

Share this Story:

Follow Webdunia malayalam