Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹ്‌റിന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കുന്നു

ബഹ്‌റിന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കുന്നു
മനാമ , തിങ്കള്‍, 17 ഫെബ്രുവരി 2014 (14:48 IST)
PRO
ബഹ്‌റിന്‍ രാജാവ് ഷൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നാളെ ഇന്ത്യയിലെത്തും. നാളെ മുതല്‍ മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി സുപ്രധാന ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

നയതന്ത്ര പ്രതിനിധികളും ബഹറൈനിലെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന ഇരുനൂറോളം പേര്‍ രാജാവിനെ അനുഗമിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയുമായി മികച്ച ബന്ധം തുടരുന്ന ബഹറൈന്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ്.1.3 ബില്യണ്‍ യുഎസ് ഡോളറാണ് ശരാശരി ഇന്ത്യ-ബഹറൈന്‍ വ്യാപാര ഇടപാടുകളില്‍ പ്രതിവര്‍ഷം കൈമാറപ്പെടുന്നത്.

വ്യാപാര-രാഷ്ട്രീയ രംഗങ്ങളിലെ നിര്‍ണായക ചുവടുവെയ്പായാണ് രാജാവിന്റെ സന്ദര്‍ശനത്തെ ബഹറൈന്‍ വിലയിരുത്തുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ഖമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം ആഗോളതലത്തില്‍ ഊര്‍ജ്ജം, സുരക്ഷ എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണകളും സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ബഹ്‌റൈന്‍ ഭരണാധികാരി ഇന്ത്യ സന്ദര്‍ശിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ഇന്ത്യ-ബഹറൈന്‍ ബന്ധത്തിന് ഊര്‍ജ്ജം പകരുന്നതാണ് സന്ദര്‍ശനം.

Share this Story:

Follow Webdunia malayalam