സൗദിയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനത്തിന് മുകളില്‍ വര്‍ധിപ്പിച്ചു
റിയാദ് , തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (19:31 IST)
എയര്‍ ഇന്ത്യ സൗദിയില്‍ നിന്നുള്ള വിമാനയാത്രാ നിരക്ക് വര്‍ധിപ്പിച്ചു. റിയാദില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം റൂട്ടിലുള്ള സര്‍വീസുകള്‍ക്ക് 200 റിയാലിന്റെ വര്‍ധനയാണ് ഒറ്റയടിക്ക് വന്നിരിക്കുന്നത്. മാര്‍ച്ച് 31 അര്‍ധ രാത്രിയോടെ പുതിയ നിരക്ക് പ്രാബല്യത്തിലായി. നേരത്തെയുള്ളതിന്‍െറ 22 ശതമാനത്തോളം വര്‍ധന വരുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം റിയാദ് -കരിപ്പൂര്‍ റൂട്ടില്‍ 1882 റിയാലും, റിയാദ് - തിരുവനന്തപുരം റൂട്ടില്‍ 1863 റിയലും ആയിരിക്കും മടക്കയാത്രാ ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക്. ഞായറാഴ്ച വരെ കരിപ്പൂരിലേക്ക് 1682റിയാലും തിരുവനന്തപുരത്തേക്ക് 1723 റിയാലുമായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്.സൗദിയിലെ ഒരുവിഭാഗം പ്രവാസികളുടെ തൊഴില്‍ സംബന്ധമായ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് നാട്ടിലേക്കുള്ള വിമാന നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം. കേരളത്തില്‍ സ്കൂള്‍ അവധി തുടങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസി കുടുംബങ്ങളുടെ യാത്ര മുന്നില്‍ കണ്ട് വിമാന കമ്പനികള്‍ കുത്തനെ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ സൗദിയില്‍നിന്ന് കേരളത്തിലേക്കുള്ള ചാര്‍ജും അധികരിപ്പിച്ചിരിക്കുന്നത്. ക്ളാസ് തിരിച്ചുള്ള വേര്‍തിരിവ് നടത്തി ടിക്കറ്റ് വില്‍പന നടത്തുന്നതിനാല്‍ കുറഞ്ഞ നിരക്കില്‍ ഏതാനും പേര്‍ക്ക് മാത്രമേ യാത്രാസൗകര്യം ലഭ്യമാവുകയുള്ളൂ. റിയാദ് -കോഴിക്കോട് റൂട്ടില്‍ ഇന്ന് മുതല്‍ ‘ടി’ ക്ളാസില്‍ 1882ന് ലഭിക്കുന്ന ടിക്കറ്റിന് ഇതേ വിമാനത്തിലെ ‘വി’ ക്ളാസ് യാത്രക്കാര്‍ക്ക് 2282 റിയാലും ‘എം’ ക്ളാസ് യാത്രക്കാര്‍ക്ക് 2922 റിയാലും നല്‍കേണ്ടി വരും. നേരത്തെ ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രമേ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുകയുളളൂ.
Follow Webdunia malayalam