മലപ്പുറം വേങ്ങര എ.ആര്‍ നഗര്‍ സ്വദേശി പീചന്‍ വീട്ടില്‍ സൈനുല്‍ ആബിദീന്‍ (39) മദീനയില്‍ ഷോക്കേറ്റ് മരിച്ചു. കുടുംബസമേതം താമസിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
മദീനയിലെ എയര്‍പോര്‍ട്ട് റോഡിലെ താമസസ്ഥലത്തുള്ള വാട്ടര്‍ ടാങ്കില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്. രണ്ടു പതിറ്റാണ്ടായി മദീനയില്‍ ജോലി ചെയ്തു വരുന്ന സൈനുല്‍ ആബിദീനും കുടുംബവും അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
മദീനയില്‍ അല്‍ ഇസ്രാ അലൂമിനിയം കമ്പനിയില്‍ മെയിന്റനന്‍സ് മാനേജരായിരുന്നു. ജസീലയാണ് ഇയാളുടെ ഭാര്യ. ഒരു പെണ്‍കുട്ടിയും രണ്ടു ആണ്‍കുട്ടികളുമുണ്ട്. മൃതദേഹം വ്യാഴാഴ്ച മദീനയില്‍ ഖബറടക്കും.