Select Your Language

Notifications

webdunia
webdunia
webdunia
webdunia

അബുദാബിയില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് വധശിക്ഷ

അബുദാബിയില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് വധശിക്ഷ
ദുബായ് , ചൊവ്വ, 30 ജൂലൈ 2013 (16:13 IST)
PRO
ഏഴു വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് വധശിക്ഷ. യുഎഇ കോടതിയാണ് 56 വയസ്സുള്ള ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചത്. അബുദാബിയിലെ സ്കൂളിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌ക്കൂളില്‍ തൂപ്പുകാരനായിരുന്ന പ്രതി പെണ്‍കുട്ടിയെ സ്കൂളിന്റെ അടുക്കളയില്‍ എടുത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തളര്‍ന്ന് കിടക്കുന്നത് വീട്ടുകാര്‍ ശ്രദ്ധയില്‍‌പ്പെടുത്തുകയും തുടര്‍ന്ന് നടന്ന വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്.

തുടര്‍ന്ന് പെണ്‍കുട്ടി തനിക്ക് സംഭവിച്ച പീഡനവിവരങ്ങള്‍ പുറം ലോകത്തെയറിയിച്ചത്. വിചാരണ വേളയുടെ തുടക്കത്തില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം അഞ്ച് മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട സാഹചര്യത്തില്‍ നഷ്ടപരിഹാരത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി യുഎഇ കോടതി കേസ് സിവില്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

ബലാത്സംഗം, ലൈംഗീക ആക്രമണം, വധഭീഷണി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുഎഇ കോടതി ഇന്ത്യക്കാരനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam