അറുപത് കഴിഞ്ഞവരെ ജോലിയില്‍നിന്ന് പിരിച്ചുവിടില്ലെന്ന് സൌദി മന്ത്രാലയം
റിയാദ് , വെള്ളി, 7 ജൂണ്‍ 2013 (19:12 IST)
60
വയസ്സ് കഴിഞ്ഞവരെ ജോലിയില്‍ നിന്ന് പിരിച്ചയക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന് ഉദ്ദേശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തൊഴിലുടമ ഇത്തരം നിബന്ധന തൊഴില്‍ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇരുവരും തമ്മിലുള്ള ധാരണയുടെ ഭാഗമായി കാണുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.60
കഴിഞ്ഞ തൊഴിലാളി ജോലിയില്‍ തുടരാന്‍ യോഗ്യനാണെങ്കില്‍ തൊഴിലുടമയുടെ താല്‍പര്യം പരിഗണിച്ച് മന്ത്രാലയം വഴി മുടക്കില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിലെ മാധ്യമവിഭാഗം മേധാവി അബ്ദുല്‍ അസീസ് അശ്ശംസാന്‍ പറഞ്ഞു. 60 തികഞ്ഞവരെ പിരിച്ചയക്കാന്‍ തൊഴിലുടമയോട് മന്ത്രാലയം നിര്‍ബന്ധിക്കില്ല.സൗദിയില്‍ നിലവിലുള്ള 80 ലക്ഷം വിദേശികളില്‍ അഞ്ച് ലക്ഷവും 60 കഴിഞ്ഞവരാണ്. സ്വദേശികളെയും തൊഴില്‍ മന്ത്രാലയം പ്രത്യേക പരിഗണ നല്‍കിയ ബര്‍മ, പാലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും ജോലിക്ക് നിയമിക്കാന്‍ മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിരിച്ചയക്കുന്ന വിദേശികളില്‍ 60 തികഞ്ഞവരെ പരിഗണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല.
Follow Webdunia malayalam