ഇഖാമ നിയമലംഘകരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കുവൈറ്റ്
കുവൈറ്റ് , ചൊവ്വ, 25 ജൂണ്‍ 2013 (19:36 IST)
ഇഖാമ നിയമ ലംഘകരെ നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വിട്ട് വീഴചയില്ളെന്നും പരിശോധന തുടരുമെന്നും ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്, റമദാന്‍ എന്നിവയുമായി ബന്ധപ്പെട്ട ക്രമസമാധാന വിഷയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ഗാസി ഉമര്‍, മറ്റ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടിമാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. നിയമ ലംഘകര്‍ക്ക് വേണ്ടി രാജ്യത്ത് നടക്കുന്ന പരിശോധനകളുടെ പുരോഗതിയെക്കുറിച്ച് ആഭ്യന്തര മന്ത്രി അണ്ടര്‍ സെക്രട്ടറിയോടും അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരോടും വിശദീകരണമാവശ്യപ്പെടുകയും അവരുടെ റിപ്പോര്‍ട്ട് മന്ത്രി വിശദമായി പരിശോധിക്കുകയും ചെയ്തു.ജൂലൈ 25 ന് നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറയും റമദാനിന്‍െറയും പശ്ചാതലത്തില്‍ രാജ്യത്തെ എല്ലാ സുരക്ഷാ വകുപ്പുകള്‍ക്കും വരുന്ന രണ്ട് മാസങ്ങളില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് അഹ്ദമദ് അല്‍ ഹമുദ് അല്‍ ജാബിര്‍ അസ്വബാഹ് വ്യ്കതമാക്കി. റമദാനോടനുബന്ധിച്ച് ട്രാഫിക് തിരക്കുകളും അപകടങ്ങളും ഇല്ലാതാക്കാന്‍ പരമാവിധി ശ്രദ്ധിക്കണമെന്ന് ട്രാഫിക് വകുപ്പിനോടാവശ്യപ്പെട്ടു. റമദാനോടനബന്ധിച്ച് യാചകര്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അവരെ പിടികൂടുന്ന കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ചയും ചെയ്യാന്‍ പാടില്ളെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു.
Follow Webdunia malayalam