ഇന്ത്യന്‍ യുവാവിനിട്ട് അറബിയുടെ ചാട്ടയടി; പകര്‍ത്തി യൂ ട്യൂബിലിട്ട യുവാവിനെതിരെ ഗുരുതരമായ കേസ്
ദുബായ് , വെള്ളി, 19 ജൂലൈ 2013 (15:37 IST)
ഇന്ത്യാക്കാരനായ യുവാവിനെ ഒരറബി നടുറോഡില്‍ ചാട്ടപോലുള്ള ‘ഇഗാല്‍‘ കൊണ്ട് തല്ലുന്ന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബിലിട്ട യുവാവ് യുഎഇയില്‍ അറസ്റ്റില്‍. ദുബായില്‍ ഏതോ വ്യാപാര സ്ഥാപനത്തിന്റെ വാഹനം അറബിയുടെ കാറില്‍ ഉരസിയിയതിനെത്തുടര്‍ന്ന് അറബി ഇറങ്ങിച്ചെന്ന് അതോടിച്ചിരുന്ന ഇന്ത്യാക്കാരനോട് തട്ടിക്കയറുകയും തലയില്‍ വയ്ക്കുന്ന കറുത്ത വളയം(ഇഗാല്‍) കൊണ്ട് തെരുതെരെ അടിക്കുകയും ചെയ്യുകയായിരുന്നുമറുത്തൊന്നും ചെയ്യാതെ അടിയെല്ലാം സഹിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ഇന്ത്യാക്കാരന്‍. മറ്റൊരാള്‍ ഇടപെട്ടാണ് അറബിയുടെ അക്രമണം അവസാനിപ്പിച്ചത്. ഈ സംഭവമാണ് മറ്റൊരു ഇന്ത്യന്‍ യുവാവ് പകര്‍ത്തി യൂട്യൂബിലിട്ടത്.പ്രവാസികളായ ഇന്ത്യാക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവിക്കുന്ന പീഡനങ്ങളെന്ന കമന്റോടെ വീഡിയോ ഫേസ് ബുക്കില്‍ വൈറലായി.സംഭവത്തെത്തുടര്‍ന്ന് യു.എഇയിലെ ഉദ്യോഗസ്ഥനായ അറബിയെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. ഇതോടെ അറബിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. അനുമതിയില്ലാതെ ചിത്രം എടുക്കുകയും മാന നഷ്ടമുണ്ടാക്കിയെന്നും തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചത്. വീഡിയോ നെറ്റിലിടുന്നതിനു പകരം അയാള്‍ അന്വേഷണത്തിന് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാമീസ് മാത്തര്‍ അല്‍ മൗസിയാന പറഞ്ഞു.ആക്രമിച്ചതിന് അറബിക്കെതിരെ കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയുമാണ് പരമാവധി ശിക്ഷ. എന്നാല്‍ അനുമതിയില്ലാതെ വീഡിയോ എടുത്തതിനും അപമാനിച്ചതിനും രണ്ടുവര്‍ഷം വരെ തടവുമാണ് ശിക്ഷ.
Follow Webdunia malayalam