Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എല്‍സി: ഗള്‍ഫ് മേഖലയില്‍ 98.82% വിജയം

എസ്എസ്എല്‍സി: ഗള്‍ഫ് മേഖലയില്‍ 98.82% വിജയം
തിരുവനന്തപുരം , ബുധന്‍, 24 ഏപ്രില്‍ 2013 (12:24 IST)
PRO
എസ്‌എസ്‌എല്‍എസി ഫലപ്രഖ്യാപനം പൂര്‍ത്തിയായി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് 98.82 ശതമാനമാണ് വിജയം. 429 കുട്ടികള്‍ പരിക്ഷയെഴുതിയതില്‍ 419 കുട്ടികളും വിജയിച്ചു.

861 സ്കൂളുകള്‍ ഏല്ലാ വിദ്യാര്‍ഥികളും വിജയിച്ചതോടെ നൂറുമേനി വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയം ജില്ലയിലാണ്. 97.74 ശതമാനമാണ് വിജയം.

ഏറ്റവും കുറവ് വിജയശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ എ+ നേടിയത് കോഴിക്കോട് ജില്ലയാണ്.ഈ വര്‍ഷം 44016 പേര്‍ക്കാണ് ഗ്രേസ്‌മാര്‍ക്ക് നല്‍കിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയത് പട്ടം സെന്റ് മേരീസ് സ്കൂളാണ്.

ഏപ്രില്‍ ആദ്യ വാരത്തോടെ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ പതിവിലും നേരത്തെ തന്നെയാണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 ന് ആയിരുന്നു ഫലപ്രഖ്യാപനം.

ഇത്തവണ 4,79,650 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 9550 പേര്‍ കൂടുതല്‍. ്രൈപവറ്റായി പരീക്ഷ എഴുതിയത് 5470 പേര്‍.

56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു.

Share this Story:

Follow Webdunia malayalam