Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌ട്രേലിയയില്‍ വീണ്ടും വംശീയാക്രമണം; ബിസിനസ് നിര്‍ത്തുമെന്ന് ഇന്ത്യന്‍ വ്യവസായി

ഓസ്‌ട്രേലിയയില്‍ വീണ്ടും വംശീയാക്രമണം; ബിസിനസ് നിര്‍ത്തുമെന്ന് ഇന്ത്യന്‍ വ്യവസായി
മെല്‍ബണ്‍ , ചൊവ്വ, 11 ജൂണ്‍ 2013 (20:06 IST)
PRO
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനു നേരെ വീണ്ടും വംശീയാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. മെല്‍ബണിനു സമീപം ബല്ലാറട്ടില്‍ ബ്രിഡ്ജ് മാള്‍ എന്ന ഹോട്ടല്‍ നടത്തുന്ന ഹിമാംഷു ഗോയല്‍ (22) ആണ് ഒരു സംഘം യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. രാത്രി ഹോട്ടല്‍ അടയ്ക്കാനൊരുങ്ങവേ ഗോയലിനെ സമീപിച്ച സംഘം മര്‍ദ്ദിക്കുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗോയലിന്റെ മുഖത്ത് മുഖത്ത് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ബല്ലാറട്ട് പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും പൊലീസ് അറിയിച്ചു. അക്രമികള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

2008ലാണ് ഓസ്‌ട്രേലിയയില്‍ എത്തിയ ഗോയല്‍ റെസ്റ്ററന്റ് ആരംഭിച്ചത്. തനിക്ക് മുന്‍പും തനിക്ക് വംശീയാക്രമണം നേരിട്ടിട്ടുണ്ടെന്ന് ഗോയല്‍ അറിയിച്ചു. ഇത്തരം അക്രമങ്ങള്‍ സഹിച്ച് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും റെസ്റ്ററന്റ് വില്‍ക്കാന്‍ തീരുമാനിച്ചതായും ഗോയല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam