Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനഡയില്‍ മലയാളികളുടെ ഓണാഘോഷവും ഓണസദ്യയും

കാനഡയില്‍ മലയാളികളുടെ ഓണാഘോഷവും ഓണസദ്യയും
കാനഡ , വെള്ളി, 4 ഒക്‌ടോബര്‍ 2013 (12:08 IST)
PRO
PRO
കാനഡയില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷവും ഓണസദ്യയും നടന്നു. ഒന്റാറിയോ റീജിയല്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വാശിയേറിയ വടംവലി മത്സരം നടന്നു. ബിജു കിഴക്കേപ്പുറത്ത് ക്യാപ്റ്റന്‍ ആയ കോട്ടയം ബ്രദേര്‍സ് വിജയികളായി. നിരവധി മലയാളികളുടെ സാന്നിധ്യത്തില്‍ നടന്ന മത്സരം ആവേശകരമായി.

ഫ്രണ്ട്സ് ഓഫ് ഗുരുവയുരപ്പന്‍ ടെമ്പിള്‍ ഓഫ് ബ്രാംപ്ടന്റെ നേതൃത്വത്തിലും ഓണം ആഘോഷിച്ചു. ബ്രാംപ്ടനിലെ ചിങ്കുവകൌസി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചായിരുന്നു പരിപാടി. പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാര്‍ വിശിഷ്ടാതിഥി ആയിരുന്നു.പരിപാടിയോടനുബന്ധിച്ച് ഓണ സദ്യയും വിവിധ കലാപരിപാടികളും നടന്നു.

Share this Story:

Follow Webdunia malayalam