Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുവൈത്തിലെ തൊഴില്‍ പ്രശ്നം: അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കുവൈത്തിലെ തൊഴില്‍ പ്രശ്നം: അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: , ചൊവ്വ, 4 ജൂണ്‍ 2013 (18:13 IST)
PRO
PRO
കുവൈത്തിലെ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിടെ കത്ത്. ഇന്ത്യക്കാരുടെ അറസ്റ്റ് വിവരം ഇന്ത്യന്‍ എംബസിയെ അറിയിക്കുക, പൗരന്മാരെ തിരിച്ചയയ്ക്കും മുമ്പ് എംബസിയുടെ അനുമതി തേടുക, തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങളില്‍ പ്രാഥമിക സൗകര്യമൊരുക്കുക, വിസ ലംഘിച്ചവര്‍ക്ക് ആറു മാസം പൊതുമാപ്പ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

പൊതുമാപ്പ് കാലയളവില്‍ വിസ നിയമങ്ങള്‍ പാലിച്ച് ജോലി നിയമാനുസൃതമാക്കാന്‍ അവസരം നല്‍കാനും അതിനു കഴിയാത്തവര്‍ക്ക് ഭാവിയില്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ തടസമില്ലാത്ത വിധത്തില്‍ രാജ്യം വിടാന്‍ അനുമതി നല്‍കാനും സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. സൗദി അറേബ്യയില്‍ സമാനപ്രതിസന്ധിയുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലപ്രദമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ അനുസ്മരിച്ചു.

Share this Story:

Follow Webdunia malayalam