Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുവൈറ്റിനോട് പൊതുമാപ്പ് അഭ്യര്‍ത്ഥനയുമായി ഇ അഹമ്മദ്

കുവൈറ്റിനോട് പൊതുമാപ്പ് അഭ്യര്‍ത്ഥനയുമായി ഇ അഹമ്മദ്
കുവൈറ്റ് സിറ്റി , തിങ്കള്‍, 8 ജൂലൈ 2013 (14:10 IST)
PRO
നിയമലംഘകരായ പ്രവാസികള്‍ക്കു പദവി നിയമാനുസൃതമാക്കാനോ രാജ്യം വിടാനോ പൊതുമാപ്പ്‌ അനുവദിക്കണമെന്നു കേന്ദ്ര വിദേശസഹമന്ത്രി ഇ അഹമ്മദ്‌ കുവൈത്ത്‌ അധികൃതരോട് അഭ്യര്‍ത്ഥിച്ചു

പരിശോധനകളെത്തുടര്‍ന്നുള്ള ആശങ്കയുടെ പശ്ചാത്തലത്തില്‍ കിരീടാവകാശി ഷെയ്ഖ്‌ നവാഫ്‌ അല്‍ അഹമ്മദ്‌ അല്‍ ജാബര്‍ അല്‍ സബ, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ്‌ അഹമ്മദ്‌ അല്‍ ഹമൂദ്‌ അല്‍ ജാബര്‍ അല്‍ സബ, ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ്‌ സബ ഖാലിദ്‌ അല്‍ സബ എന്നിവരുമായാണു ചര്‍ച്ച നടത്തിയത്‌.

ചര്‍ച്ചകള്‍ ആശാവഹമായിരുന്നെന്നും അന്തിമ തീരുമാനം കുവൈത്ത്‌ മന്ത്രിസഭയിലടക്കമുള്ള ചര്‍ച്ചയ്ക്കു ശേഷം ഉണ്ടാകുമെന്നും അഹമ്മദ്‌ പിന്നീടു പറഞ്ഞു.

Share this Story:

Follow Webdunia malayalam