കുവൈറ്റില്‍ തെരഞ്ഞെടുപ്പ് വരുന്നു
കുവൈറ്റ് , വെള്ളി, 21 ജൂണ്‍ 2013 (18:07 IST)
കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലയ് 20ന് നടക്കും. റംസാന്‍ പുണ്യമാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്.കോടതി വിധിയെത്തുടര്‍ന്ന് നിലവിലെ പാര്‍ലമെന്‍റ് പിരിച്ചുവിട്ടിരുന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞിട്ടുണ്ട്. പോപ്പുലര്‍ ലേബര്‍ ബ്ലോക്ക്, ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷണല്‍ മൂവ്‌മെന്‍റ്, സലാഫിസ് ബ്ലോക്ക് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തിലാണ്. റദ്ദാക്കിയ പാര്‍ലമെന്‍റിലെ 22 അംഗങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ്.
Follow Webdunia malayalam