കുവൈറ്റ് തൊഴില്‍പ്രശ്നം: പ്രവാസി രേഖ നിയമാനുസൃതമാക്കാന്‍ ഒരാഴ്ച സമയം
ജിദ്ദ , ബുധന്‍, 26 ജൂണ്‍ 2013 (20:05 IST)
പ്രവാസികളുടെ രേഖകള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ഇളവുകാലം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി. ഇതോടെ ജിദ്ദ ഡിപോര്‍ട്ടേഷന്‍ സെന്‍ററില്‍ ഇന്ത്യക്കാരുടെ വിരലടയാളമെടുപ്പിന് തിരക്കേറി. കംപ്യൂട്ടര്‍ സംവിധാനത്തിന്‍െറ അപര്യാപ്തതയും തര്‍ഹീലിലെ മതിയായ സ്റ്റാഫിന്‍െറ കുറവും കാരണം വിരലടയാളമെടുപ്പ് പലപ്പോഴും മന്ദഗതിയിലായി. വൈകുന്നേരം ഏഴോടെ മുന്നൂറോളം പേരുടെ അടയാളമെടുത്തു. ഉംറവിസയിലെത്തി അവധികഴിഞ്ഞവരും രേഖയില്ലാത്തവരുമായ നൂറിലേറെ പേരുടെ നടപടികളും ചൊവ്വാഴ്ച പൂര്‍ത്തീകരിച്ചു.പതിവിനു വിപരീതമായി ഇസി അപേക്ഷയുടെ അവസാനദിവസം കോണ്‍സുലേറ്റിലും ഡീപോര്‍ട്ടേഷന്‍ സെന്‍ററിലും മലയാളികളുടെ എണ്ണം വര്‍ധിച്ചു. മേയ് 14ന് ഏതാനും പേരുടെ വിരലടയാളമെടുത്തതൊഴിച്ചാല്‍ മേയ് 21 മുതല്‍ കോണ്‍സുലേറ്റ് ഇസി അനുവദിച്ചവരെ നാട്ടിലയക്കുന്നതിനു ഡീപോര്‍ട്ടേഷന്‍ സെന്‍ററുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നു. രേഖ ശരിയാക്കാനുള്ളവര്‍ അതിനു ശ്രമിക്കണമെന്നും അല്ലാത്തവര്‍ എത്രയും വേഗം നാട്ടിലേക്കു മടങ്ങാന്‍ രാജാവിന്‍െറ ഇളവുകാല പ്രഖ്യാപനത്തോടെ എംബസിയും കോണ്‍സുലേറ്റും തുറന്നുതന്ന മാര്‍ഗം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
Follow Webdunia malayalam