Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗള്‍ഫിനെ നടുക്കി വീണ്ടും ഭൂചലനം

ഗള്‍ഫിനെ നടുക്കി വീണ്ടും ഭൂചലനം
ദുബായ് , ചൊവ്വ, 16 ഏപ്രില്‍ 2013 (17:09 IST)
PRO
PRO
ഗള്‍ഫ് മേഖലയില്‍ വീണ്ടും ഭൂചലനം. അല്‍-ഐന്‍, ദുബായ്, ഷാര്‍ജ, അബുദാബി, ഖത്തര്‍, സൌദി, ഒമാന്‍ തുടങ്ങിയ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ആളുകള്‍ ഭയന്ന് കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. 73 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഉത്തരേന്ത്യയിലും ഇതേസമയം ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലാണ് ചലനം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ അസമിലും മറ്റ് വടക്ക് കിഴക്കന്‍ മേഖലയിലും നേരിയ ചലനം അനുഭവപ്പെട്ടിരുന്നു.

തെക്കന്‍ ഇറാനിലും ഗള്‍ഫ് മേഖലയിലും കഴിഞ്ഞ ആഴ്ച ശക്തമാ‍യ ഭൂചലനം ഉണ്ടായിരുന്നു. തെക്കന്‍ ഇറാനിലെ ജനസാന്ദ്രതയുള്ള ബഷര്‍ മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 50 ഓളം പേര്‍ മരിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളാണ് അന്ന് ഗള്‍ഫ് മേഖലയില്‍ ഉണ്ടായത്. ദുബായില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam