ജര്‍മ്മനിയില്‍ എടത്വാ മേള
കൊളോണ്‍ , ശനി, 22 ജൂണ്‍ 2013 (13:24 IST)
ജര്‍മ്മനിയില്‍ എങ്ങനെയാണ് എടത്വാ മേള നടക്കുന്നത്? എടത്വാ മേള നടക്കേണ്ടത് എടത്വായില്‍ അല്ലേ? എന്നാല്‍ ജര്‍മ്മനിയില്‍ എടത്വാ മേള നടക്കാന്‍ പോവുകയാണ്. ജര്‍മനിയിലുള്ള എടത്വാ സ്വദേശികളുടെ കൂട്ടായ്മയായണ് എടത്വാ മേള നടത്തുന്നത്. ഇത് ജര്‍മ്മനിയിലെ ആദ്യത്തെ എടത്വാ മേള അല്ല. പതിനെട്ടാമത്തെ എടത്വാ മേള ഇത്തവണ നടക്കാന്‍ പോവുന്നത്. ജൂണ്‍ ഇരുപത്തിയൊന്‍പത് ശനിയാഴ്ചയാണ് ജര്‍മ്മനിയില്‍ എടത്വാ മേള ആരംഭിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹാളില്‍ നടക്കുന്ന ദിവ്യബലിയോടുകൂടിയാണ് മേളക്കു തുടക്കമാവുക. കേരളത്തിന്റെ തുടിപ്പും കുട്ടനാടിന്റെയും എടത്വായുടെയും മണ്ണിന്റെ തനതു സംസ്കാരത്തില്‍പ്പെട്ട കലാപരിപാടികളും മേളയിലുണ്ടാവും. ശിങ്കാരി മേളം, വഞ്ചിപ്പാട്ട്, നാടന്‍പ്പാട്ട്, തിരുവാതിര തുടങ്ങി പല പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേളക്കായി ജര്‍മ്മനിയിലെ കൊളോണ്‍ പട്ടണത്തെ എടത്വാമയമാക്കുവാന്‍ ഒരുങ്ങുകയാണ് ഈ മറുനാടന്‍ മലയാളികള്‍.
Follow Webdunia malayalam